1 GBP = 103.89

പെറുവിനെ തോല്പിച്ച് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; ഡെന്മാർക്കിനെ സമനിലയിൽ കുരുക്കി ആസ്‌ട്രേലിയ

പെറുവിനെ തോല്പിച്ച് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ; ഡെന്മാർക്കിനെ സമനിലയിൽ കുരുക്കി ആസ്‌ട്രേലിയ

എകാതറിന്‍ബര്‍ഗ്: കഴിഞ്ഞ മത്സരത്തിനേക്കാള്‍ കളി മെച്ചപ്പെടുത്തി ഫ്രാന്‍സിന്റെ കുതിപ്പ് മുന്നോട്ട്. ലോകകപ്പില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. എന്നാല്‍ കളിയിലുടനീളം ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി.

38-ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ എംബാപെയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. വെറും 19 വയസുമാത്രമാണ് എംബാപെയുടെ പ്രായം. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി. ആറ് പോയന്റുകളോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനും ടീമിനായി.

സമാറ അരീനയില്‍ നടന്ന ഗ്രൂപ്പ് സിയിലെ പോരാട്ടത്തില്‍ ഡെന്മാര്‍ക്കും ഓസ്‌ട്രേലിയയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി. ആദ്യപകുതിയിലായിരുന്നു ഇരുഗോളുകളും വീണത്.

ക​ളി​യു​ടെ ഏ​ഴാം മി​നി​റ്റി​ല്‍ ഡെന്മാര്‍ക്കിന്റെ ക്രി​സ്റ്റ്യ​ന്‍ എ​റി​ക്സ​ണ്‍ ആ​ണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പുതന്നെ ഓസ്‌ട്രേലിയ സമനില പിടിച്ചു. ഡെ​ന്‍​മാ​ര്‍​ക്ക് പ്ര​തി​രോ​ധ താ​രം യൂ​സു​ഫ് പോ​ള്‍​സ​ണ്‍ ബോ​ക്സി​നു​ള്ളി​ല്‍ പ​ന്ത് കൈ​കൊ​ണ്ട് ത​ട്ടി​യ​തി​നു ഓ​സ്ട്രേ​ലി​യ​ക്കു പെ​നാ​ല്‍‌​റ്റി. ഹെ​ഡ്‌​ഡ് ചെ​യ്ത് അ​ക​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ള്‍​സന്റെ കൈ​യി​ല്‍ പന്ത് തട്ടുകയായിരുന്നു. റഫറി ഇത് കണ്ടില്ലെങ്കിലും വീഡിയോ റഫറി ഇത് കണ്ടെത്തുകയും ഓസ്‌ട്രേലിയക്ക് പെനാല്‍റ്റി ലഭിക്കുകയുമായിരുന്നു. മിലെ ജെഡിനാക്ക് കൃത്യമായി പന്ത് ഗോളാക്കി. നേരത്തെ ഫ്രാന്‍സിനെതിരേയുള്ള മത്സരത്തിലും ജെഡിനാക്ക് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയിരുന്നു. ഫ്രാന്‍സിനോട് ഓസ്‌ട്രേലിയ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more