1 GBP = 103.92

ഫ്രാ​ൻ​സി​ൽ ഭീ​ക​രാ​ക്ര​മ​ണം: മൂന്നുമ​ര​ണം

ഫ്രാ​ൻ​സി​ൽ ഭീ​ക​രാ​ക്ര​മ​ണം: മൂന്നുമ​ര​ണം

പാ​രി​സ്​: ഫ്രാ​ൻ​സി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​െഎ.​എ​സ്​ ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​ർ ബ​ന്ദി​ക​ളാ​ക്കി​യ എ​ട്ടു​പേ​രി​ൽ മൂന്നുപേർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്​്. മ​റ്റു​ള്ള​വ​രെ മോ​ചി​പ്പി​ച്ചു. 30 വ​യ​സ്സു​തോ​ന്നി​ക്കു​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ഇയാളെ വെടിവെച്ചുകൊന്നു.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലെ ഹെ​ബ് ന​ഗ​ര​ത്തി​ലെ ‘സൂ​പ്പ​ർ യു’ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യ തോ​ക്കു​ധാ​രി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​സ്​ സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി. കൊ​ല്ല​പ്പെ​ട്ട​വ​രി​ലൊ​രാ​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഇൗ ആ​ക്ര​മ​ണ​ത്തി​ന്​ അ​ര​മ​ണി​ക്കൂ​ർ മു​മ്പ്​ സ​മീ​പ ന​ഗ​ര​മാ​യ കാ​ർ​ക്ക​സ​ണി​ൽ നാ​ല്​ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ വെ​ടി​െ​വ​പ്പു​ണ്ടാ​യി. രാ​വി​ലെ വ്യാ​യാ​മ​ത്തി​നി​ടെ​യാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ ഭീ​ക​ര​ൻ വെ​ടി​യു​തി​ർ​ത്ത​ത്. ഒ​രു പൊ​ലീ​സു​കാ​ര​ന്​ ചു​മ​ലി​ൽ വെ​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ള്‍ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. ര​ണ്ടു​സം​ഭ​വ​ങ്ങ​ൾ​ക്കും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടോ എ​ന്ന​ത്​ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണ​​ത്തെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ അ​പ​ല​പി​ച്ചു. മേ​യി​ൽ മാ​ക്രോ​ൺ പ്ര​സി​ഡ​ൻ​റാ​യ​തി​നു​ശേ​ഷം രാ​ജ്യ​ത്തു ന​ട​ക്കു​ന്ന ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. 130 പേ​രു​ടെ ജീ​വ​നെ​ടു​ത്ത 2015ലെ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഫ്രാ​ൻ​സ്​ അ​തീ​വ ജാഗ്രതയി​ലാ​ണ്. 2016ൽ ​ബാ​സി​ൽ ഡേ ​ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ട്ര​ക് ആ​ക്ര​മ​ണ​ത്തി​ൽ 85 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ര​ണ്ട്​ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ​െഎ.​എ​സ്​ ഏ​റ്റെ​ടു​ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more