1 GBP = 103.87

ഫൈനലിന് മുമ്പുള്ള ഫൈനൽ; ഫ്രാൻസ്-ബെൽജിയം സെമി നാളെ

ഫൈനലിന് മുമ്പുള്ള ഫൈനൽ; ഫ്രാൻസ്-ബെൽജിയം സെമി നാളെ

മോസ്ക്കോ: റഷ്യൻ ലോകകപ്പിലെ ആദ്യ സെമിഫൈനൽ നാളെ. ഫ്രാൻസും ബെൽജിയവും തമ്മിലാണ് പോരാട്ടം. 1986ന് ശേഷം ഇതാദ്യമായാണ് ബെൽജിയം സെമിയിൽ കടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബർഗിൽ രാത്രി 11.30നാണ് മത്സരം. രണ്ടാം സെമി ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലാണ്. ബുധനാഴ്ച രാത്രി 11.30ന് ലുഷ്നീക്കി സ്റ്റേഡിയത്തിലാണ് മത്സരം.

ഓൾ യൂറോപ്പ് സെമിഫൈനലിനാണ് റഷ്യയിൽ അരങ്ങൊരുങ്ങുന്നത്. ബെൽജിയവും ഫ്രാൻസും തമ്മിലാണ് ആദ്യ സെമിഫൈനൽ പോരാട്ടം. ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിന് മടക്ക ടിക്കറ്റ് നൽകിയാണ് ബെൽജിയം സെമിഫൈനലിലേക്ക് മാർച്ച് ചെയ്തത്.

1986 ലോകകപ്പിന് ശേഷം ആദ്യമായാണ് ബെൽജിയം ലോകമേളയുടെ അവസാന നാലിലിടം നേടുന്നത്..ഉറുഗ്വെയെ തകർത്താണ് ഫ്രാൻസ് സെമിഫൈനലിനെത്തുന്നത്. ഫ്രാൻസിന്റെ ആറാം ലോകകപ്പ് സെമി ഫൈനൽ..പത്താം തിയത് സെന്റി പീറ്റേഴ്സ് ബർഗിലാണ് ഫ്രാൻസ്-ബെൽജിയം പോരാട്ടം.

ലോകകപ്പിൽ ഇതുവരെ ആധികാരിക പ്രകടനമായിരുന്നു ഇംഗ്ലണ്ടിന്റേത്..ക്വാർട്ടറിൽ സ്വീഡനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് തുരത്തിയത്..1990 ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന് ലോകകപ്പ് സെമിഫൈനലിൽ കളിക്കാനാവുന്നത്.

1998ലോകകപ്പിൽ കറുത്ത കുതിരകളായി സെമി ഫൈനൽ വരെയെത്തിയ പ്രകടനം ആവർത്തിച്ചിരിക്കുകയാണ് ക്രൊയേഷ്യ..റഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ക്രൊയേഷ്യയുടെ സെമിപ്രവേശനം..11ന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് രണ്ടാം സെമി പോരാട്ടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more