1 GBP =
breaking news

മലയാറ്റൂർ പള്ളിയിൽ വൈദികനെ മുൻ കപ്യാർ കുത്തിക്കൊന്നു

മലയാറ്റൂർ പള്ളിയിൽ വൈദികനെ മുൻ കപ്യാർ കുത്തിക്കൊന്നു

കൊച്ചി: മലയാറ്റൂർ പള്ളിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു. കൊച്ചി ചേരാനെല്ലൂർ സ്വദേശിയായ ഫാദർ സേവ്യർ തേലക്കാടാ(52)ണ് മരിച്ചത്. പള്ളിയിലെ മുൻ കപ്യാരായ ജോണിയാണ് ഫാദറിനെ കുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ രക്ഷപ്പെട്ടു.
മോശം പെരുമാറ്റത്തിന്റെ പേരിൽ കപ്യാരെ മൂന്നു മാസം മുന്പ് പള്ളിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. എന്നാൽ,​ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പള്ളിയിലെത്തിയ ജോണി ഫാദറുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു.

തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ,​ തിരിച്ചെടുക്കില്ലെന്ന് ഫാദർ സേവ്യർ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ജോണി അരയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സേവ്യറെ കുത്തുകയായിരുന്നു. ഫാദറിന്റെ നിലവിളി കേട്ടെത്തിയ മറ്റു വൈദികർ അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more