1 GBP = 104.04
breaking news

വൈദികന്റെ കൊല ; കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് കുത്തിയതെന്ന് പൊലീസ്

വൈദികന്റെ കൊല ; കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് കുത്തിയതെന്ന് പൊലീസ്

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് മുന്‍കപ്യാര്‍ ജോണി കത്തി കയ്യില്‍ കരുതിയതെന്നും കുരിശുമല കയറിയതെന്നും പൊലീസ്. കുരിശുമുടിയില്‍ വെച്ച് തര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം പാളി പോകുകയായിരുന്നു. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നാണ് പൊലീസ് വിലയിരുത്തല്‍.

പുരോഹിതനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ ഇന്നലെയാണ് പിടികൂടിയത്. തികച്ചും അവശനിലയിലായ ജോണിയെ മലയുടെ അടിവാരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാര്‍ ജോണിക്കായി തിരച്ചില്‍ തുടരുകയായിരുന്നു. വ്യക്തി വൈര്യാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കിയിട്ടുണ്ട്.

പരുക്കേറ്റ ഫാ. സേവ്യറിനെ ഉടന്‍ തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലില്‍ കുത്തേറ്റ വൈദികന്‍ രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more