1 GBP =
breaking news

റവ. ഫാ. ടോമി എടാട്ട് നയിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടിയുള്ള സെമിനാർ ബ്രിസ്റ്റോളിൽ….

റവ. ഫാ. ടോമി എടാട്ട് നയിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടിയുള്ള സെമിനാർ ബ്രിസ്റ്റോളിൽ….

ബ്രിസ്റ്റോൾ ഫിഷ്‌പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ സെന്റ്. തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ മാതാപിതാക്കൾക്കായി പ്രമുഖ വാഗ്മിയും, വചന പ്രഘോഷകനുമായ റവ. ഫാ. ടോമി എടാട്ട് വിശ്വാസ ജീവിതത്തെ കുറിച്ചും, വിശ്വാസ ജീവിതത്തിൽ വളരേണ്ട ആവശ്യകതയെ കുറിച്ചും പാരന്റിംഗിനെ പറ്റിയും മെയ് 6 , ഞായറാഴ്ച ഉച്ച കഴിഞ്ഞു 1.30 മുതൽ 3 വരെ ക്ലാസ് നയിക്കും.

അദ്ദേഹത്തിന്റെ സ്വതസിദ്ധമായ വാക്ചാരുതിയിൽ പ്രവാസ ലോകത്തിന്റെ വർത്തമാന കാലങ്ങളെ കുറിച്ച് നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആകർഷണീയമായ ക്ലാസിൽ പങ്കെടുക്കുവാൻ എല്ലാ മാതാപിതാക്കളെയും ഓർമ്മിപ്പിച്ചു കൊണ്ട് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ, ജോസ് മാത്യു, സൺ‌ഡേ സ്കൂൾ ഹെഡ് ടീച്ചർ ജെയിംസ് ഫിലിപ്പ്, PTA പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ സസ്നേഹം ക്ഷണിക്കുന്നു.
വിലാസം:
ST . JOSEPH CATHOLIC CHURCH
FOREST ROAD
FISHPONDS
BRISTOL BS163QT
വാർത്ത: ലീന മേരി

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more