ഫാ. ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്


ഫാ. ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുഷമാ സ്വരാജ്

യമനിലെ ഏദനില്‍ നിന്ന് ഭീകരര്‍ തട്ടികൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഫാദറിന്റെ വീഡിയോ കണ്ടുവെന്നും അദ്ദേഹം ഇന്ത്യന്‍ പൗരനാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ വിലപ്പെട്ടതാണെന്നും മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും ട്വിറ്ററിലൂടെ സുഷമാ സ്വരാജ് അറിയിച്ചു.

ഫാദര്‍ ടോം ഉഴുന്നാല്‍ സുരക്ഷിതനാണ് എന്ന് സനയിലെ ഇന്ത്യന്‍ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് ആദ്യവാരമാണ് ഏദനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധമന്ദിരത്തില്‍ നിന്ന് ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടികൊണ്ട് പോയത്. 16 പേരെ കൂട്ടക്കൊല ചെയ്ത ശേഷമായിരുന്നു ഇത്. എന്നാല്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. അക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് അല്‍ഖായിദ വ്യക്തമാക്കിയിരുന്നു.
ഫാദര്‍ ടോമിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പ്രതികരണവുമായി എഥത്ിയത്. യെമനിലെ ഇപ്പോഴത്തെ സാഹചര്യമാണ് മോചനം വൈകുന്നതിന് കാരണമെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുമായും യെമനിലെ പ്രാദേശിക ഭരണകൂടങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ സദാബന്ധപ്പെടുന്നുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ ഏദനില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട ഫാ ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ്ജാണ് താന്‍ എന്ന് പരിചയപ്പെടുത്തികൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തന്നെ തട്ടികൊണ്ടുവന്നവര്‍ പല തവണ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അതിനാല്‍ താന്‍ ദുഃഖിതനാണ് എന്നും തന്റെ മോചനത്തിന് മാര്‍പാപ്പയും ബിഷപ്പുമാരും ഇടപെടണമെന്നും ഫാദര്‍ ടോം വീിയോയില്‍ പറയുന്നു.

ഇന്ത്യക്കാരനായതിനാലാണ് മോചനത്തിന് കാര്യമായ ഇടപെടലുകള്‍ നടക്കാത്തത്. ആരോഗ്യം ക്ഷയിച്ച് വരുകയാണെന്നും വൈദ്യസഹായം കൂടിയേ തീരൂവെന്നും മാനുഷികപരിഗണന നല്‍കി മോചിപ്പിക്കണമെന്നും അപേക്ഷിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317