യെമനില്‍ പോകുന്നതില്‍ നിന്ന് ഫാ. ടോമിനെ വിലക്കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍


യെമനില്‍ പോകുന്നതില്‍ നിന്ന് ഫാ. ടോമിനെ വിലക്കിയിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍

ഐ എസ് ഭീകരരുടെ പിടിയിലുള്ള ഫാ. ടോം ഉഴുന്നാലിലിനെ യെമനില്‍ പോകുന്നതില്‍ നിന്നും വിലക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. സംഘര്‍ഷ ബാധിത പ്രദേശത്തേക്ക് പോകരുതെന്ന നിര്‍ദ്ദേശം വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നുവെന്നും എന്നാല്‍ വിലക്ക് ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരവുമാണ് ഫാ. ഉഴുന്നാലില്‍ യെമനിലേക്ക് പോയതെന്നും വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫാ. ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണെന്നും ഫാദറിന്റെ മോചനത്തിനായി പ്രത്യേക കര്‍മസമിതിയ്ക്ക് രൂപം നല്‍കി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭീകരര്‍ അദ്ദേഹത്തെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ അറിവില്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി. സാധ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണ്. തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന വിമര്‍ശനത്തിനാണ് കേന്ദ്ര സഹമന്ത്രിയുടെ മറുപടി.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317