1 GBP =
breaking news

ഓപ്പറേഷൻ സാഗർ റാണി: വാളയാറിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ മീൻ പിടിച്ചു

ഓപ്പറേഷൻ സാഗർ റാണി: വാളയാറിൽ ഫോർമാലിൻ കലർത്തിയ നാല് ടൺ മീൻ പിടിച്ചു

പാലക്കാട്: വാളയാറിൽ ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചു. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന നാല് ടൺ മീനാണ് ചെക്പോസ്റ്റിലെ പരിശോധനയിൽ പിടികൂടിയത്. മീനുകളെ പരിശോധനയ്ക്കായി കൊച്ചി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.
ഫോർമാലിൻ കലർത്തിയ മീൻ പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് മീൻ പിടികൂടിയത്.

വ്യാഴാഴ്ചയും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ മാരകമായ ഫോർമാലിൻ കലർന്നതും ഉപയോഗ ശൂന്യവുമായ 12,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റ് അടക്കമുള്ളയിടത്ത് നിന്നാ്യിരുന്നു ഇത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more