ലോകത്തെ ശക്തന്‍മാരില്‍ മുന്‍പില്‍ പുടിനും ട്രംപും, മോദിയുടെ സ്ഥാനം ഒന്‍പതാമത്


ലോകത്തെ ശക്തന്‍മാരില്‍ മുന്‍പില്‍ പുടിനും ട്രംപും, മോദിയുടെ സ്ഥാനം ഒന്‍പതാമത്

ലോകത്തെ ശക്തന്‍മാരുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാ വര്‍ഷവും റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാമത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ സ്ഥാനം പട്ടികയില്‍ ഒന്‍പതാമതാണ്. ഫോബ്‌സ് മാസികയാണ് ലോകത്തെ ശക്തന്‍മാരുടെ പട്ടിക പുറത്ത് വിട്ടത്.

ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലാണ് മൂന്നാം ്‌സഥാനത്തുള്ളത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ് നാലാമതും കത്തോലിക്കാ സഭയുടെ അധിപന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ അഞ്ചാമതും പട്ടികയില്‍ സ്ഥാനം പിടിച്ചു.

ജാനറ്റ് യെല്ലേന്‍, ബില്‍ഗേറ്റ്‌സ്, ലാരി പേജ്, നരേന്ദ്രമോദി, മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ 48-ാം സ്ഥാനത്താണ്. എന്നാല്‍ മുകേഷ് അംബാനി 38-ാം സ്ഥാനം കൈക്കലാക്കി. മൈക്രോസോഫ്റ്റിന്റെ സിഇഓ ആയ സത്യ നാദെല്ല 51-ാം സ്ഥാനത്തും ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 57-ാം സ്ഥാനത്തുമാണ് ഉള്ളത്. ലോകത്തെ 74 ശക്തരായ വ്യക്തികളുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവരുമായുള്ള കൂടികാഴ്ചയിലൂടെ മോദി തന്റെ നേതൃപാടവം വ്യക്തമാക്കിയെന്നും കാലാവസ്ഥാ വ്യതിയാനത്തിന് എതിരായ നടപടികളില്‍ മോദി ഉറച്ച നിലപാട് എടുത്തതും മാസിക ചൂണ്ടിക്കാട്ടുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനവും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317