2017ലെ ഫിറ്റ്‌നസ്സ് ട്രന്‍ഡ് ഫ്‌ളോട്ട്ഫിറ്റ്


2017ലെ ഫിറ്റ്‌നസ്സ് ട്രന്‍ഡ് ഫ്‌ളോട്ട്ഫിറ്റ്

പലരും ശരീരം ഫിറ്റായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാലാണ് അതിരാവിലെ ഉറക്കവും കളഞ്ഞ് ഓടാനും വ്യായാമം ചെയ്യാനും സമയം കണ്ടെത്തുന്നതും. 2017 ല്‍ ഫിറ്റ്‌നസിനായുള്ള വ്യായാമത്തില്‍ പുതിയൊരു ട്രന്‍ഡാണ് വരാന്‍ പോകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ഫ്‌ളോട്ട് ഫിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇത് യോഗയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഒരു തരം ട്രയിനിംഗാണ്. വെള്ളത്തിന് മുകളില്‍ പ്രത്യേകം തയ്യാറാക്കിയ ബെഡിലാണ് വ്യായാമം നടത്തുന്നത് എന്ന് മാത്രം.

ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രയിനിംഗ് ഗണത്തിലാണ് ഫ്‌ളോട്ട് ഫിറ്റ് യോഗയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്ലാങ്ക്, ബര്‍പീ, പര്‍വ്വതാരോഹണം എന്നിവ പോലെ വലിയ ഇടവേളകളില്‍ ചെയ്യുന്നതരം വ്യായാമ മുറയാണ് ഇത്. അക്വാബേസ് എന്ന് പേരിട്ടിരിക്കുന്ന പ്രത്യേക ബോര്‍ഡിന് മുകളിലാണ് വ്യായാമം ചെയ്യുന്നത്.

ഇതിലൂടെ 30 മിനിട്ടിനുള്ളില്‍ 400 കലോറിവരെ എരിച്ച് കളയാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ചെലവ് അല്‍പ്പം കൂടുതലാണ്. എക്‌സര്‍സൈസ് ചെയ്യാനുള്ള അക്വാബേസ് ബോര്‍ഡിന് 700 പൗണ്ടാണ് വില. ഈ ബോര്‍ഡ് വെള്ളത്തിന് മുകളില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തികൊണ്ട് വേണം വ്യായാമം ചെയ്യാനെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ലെയ്‌ല ഫ്രാന്‍സിസ് കോള്‍മാന്‍ ആണ് അക്വാബേസ് ബോര്‍ഡിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. യുകെയില്‍ ലെയ്‌ല തന്നെയാണ് ഈ വ്യായാമമുറ പരിശീലിപ്പിക്കുന്നതും. 2015 ലാണ് ലെയ്‌ല ഫ്‌ളോട്ട്ഫിറ്റ് ക്ലാസുകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മേയ് മാസത്തില്‍ യൂട്യൂബിലിട്ട ഒരു വീഡിയോയാണ് ഈ വ്യായാമ മുറ ലോകം ശ്രദ്ധിക്കാന്‍ കാരണമായത്. പെട്ടന്ന് വൈറലായ ഈ വീഡിയോ 120 മില്യണ്‍ പേരാണ് കണ്ടത്.

ആദ്യഘട്ടങ്ങളില്‍ ബോര്‍ഡ് ബാലന്‍സ് ചെയ്യാനാകാതെ പലരും വെള്ളത്തില്‍ വീഴാറുണ്ടെന്നും അത് വലിയ തമാശകളാകാറുണ്ടെന്നും കോള്‍മാന്‍ പറയുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. എണ്‍പത് വയസ്സുള്ള ഒരാളാണ് തന്റെ ക്ലാസില്‍ പങ്കെടുത്തവരില്‍ ഏറ്റവലും പ്രായമേറിയ ആളെന്നും കോള്‍മാന്‍ പറയുന്നു. 2000ങ്ങളില്‍ സ്പിന്നിംഗും സുംബയും ട്രന്‍ഡായതിന് സമാനമായി 2017 ലെ ഫിറ്റ്‌നസ് ട്രന്‍ഡാകും ഫ്‌ളോട്ട്ഫിറ്റെന്ന് ലൈയ്‌ല പറയുന്നു.ഇതോടൊപ്പം തന്നെ ക്രൗളിംഗ് വ്യായാമമുറകളും 2017 ല്‍ ട്രന്‍ഡാകും. പ്ലാങ്ക് വ്യായാമ മുറകളുടെ മറ്റൊരു വകഭേദമാണ് ക്രൗളിംഗ്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates