1 GBP = 104.08

മോസ്‌കോയിൽ യാത്രാവിമാനം തകർന്ന് വീണ് 71 യാത്രക്കാർ മരിച്ചു

മോസ്‌കോയിൽ യാത്രാവിമാനം തകർന്ന് വീണ് 71 യാത്രക്കാർ മരിച്ചു

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ വിമാനത്താവളത്തിൽ നിന്നും 71 പേരുമായി പറന്നുയർന്ന വിമാനം തകർന്നു വീണു. ഓർസ്‌ക് സിറ്റിയിലേക്കുള്ള യാത്രക്കിടെയാണ് സറാത്തോ എയർലൈൻസിന്റെ എ.എൻ 148 വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായി അൽപ സമയത്തിനകം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന സൂചന. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ദോമോദിഡോവ് വിമാനത്താവളത്തിൽ പറന്നുയർന്ന് രണ്ട് മിനിറ്റുകൾക്കകമാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരവെയാണ് മോസ്‌കോയ്‌ക്കടുത്ത രാമൻസ്‌കീ ജില്ലയിൽ തകർന്നു വീണത്. വിമാനത്തിന്റെ അവശിഷ്‌ടം പ്രദേശത്ത് മുഴുവൻ വ്യാപിച്ചു കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിയാത്ത ദുർഘടമായ പ്രദേശത്താണ് വിമാനം തകർന്നു വീണത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർദ്ധിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വിമാന ജീവനക്കാരല്ലാത്ത ചിലരെ കോക്പിറ്റിൽ കണ്ടതിനെ തുടർന്ന് 2015ൽ സറാത്തോ എയർലൈൻസിന് പറക്കൽ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അപ്പീൽ നൽകിയ എയർലൈൻ കമ്പനി 2016ലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചത്. ഏഴ് വർഷം പഴക്കമുള്ള റഷ്യൻ നിർമിത എ.എൻ 148 വിമാനം മറ്റൊരു വിമാനക്കമ്പനിൽ നിന്നും ഒരു വർഷം മുമ്പാണ് സറാത്തോ വാങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more