1 GBP = 103.94

ബഡ്ജറ്റ് 2017; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ സ്വതന്ത്ര വ്യാപാര രാഷ്ട്രമാക്കാൻ അനുയോജ്യമായ ബഡ്ജറ്റായിരിക്കുമെന്ന് ചാൻസലർ

ബഡ്ജറ്റ് 2017; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ സ്വതന്ത്ര വ്യാപാര രാഷ്ട്രമാക്കാൻ അനുയോജ്യമായ ബഡ്ജറ്റായിരിക്കുമെന്ന് ചാൻസലർ

ലണ്ടൻ; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ സ്വാതന്ത്ര വ്യാപാര മേഖലയാക്കാൻ പോന്ന തരത്തിലുള്ള ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ചാൻസലർ ഫിലിപ്പ് ഹാമാൻഡ് പറഞ്ഞു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാകും ഹാമാൻഡിന്റെ ബഡ്ജറ്റ് പ്രസംഗം ആരംഭിക്കുക. ബ്രെക്സിറ്റ്‌ ചർച്ചകൾ പുനഃരാരംഭിക്കാനിരിക്കെ ചാൻസലറുടെ ബഡ്ജറ്റ് ഏറെ ഗൗരവത്തോടെയാണ് ജനം വീക്ഷിക്കുക.

സാധാരണക്കാരായ ആളുകൾക്ക് ഉതകുന്ന വിധത്തിലുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നു. വർധിച്ച് വരുന്ന ജീവിത ചെലവുകൾ, വീടുകളുടെ അപര്യാപ്തത തുടങ്ങിയവക്ക് പരിഹാരമുണ്ടാകും. യുവാക്കളെ ലക്ഷ്യമിട്ട് ഡിസ്‌കൗണ്ട് റെയിൽ കാർഡുകൾ, റിസർച്ചിനും ഡെവലപ്മെന്റിനും 2.5 മില്യൺ, ട്രൻസ്‌പോർട്ടിന് 1.7 മില്യൺ തുടങ്ങിയവയാണ് പ്രധാനമായും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കൂടാതെ ഇലക്ട്രിക് കാറുകൾക്കായുള്ള ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് കൂടുതൽ പണം ബഡ്ജറ്റിൽ വകയിരുത്തുമെന്നും കരുതുന്നു. 2021 ഓടെ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്ന് നേരത്തെ ഹാമാൻഡ് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more