ഏഴ് രാജ്യങ്ങള്‍, 12000 കിലോമീറ്റര്‍, 18 ദിവസം, ചൈനയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ ചരക്ക് തീവണ്ടി യാത്ര തുടങ്ങി


ഏഴ് രാജ്യങ്ങള്‍, 12000 കിലോമീറ്റര്‍, 18 ദിവസം, ചൈനയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ ചരക്ക് തീവണ്ടി യാത്ര തുടങ്ങി

ഏഴ് രാജ്യങ്ങളിലൂടെ 12000 കിലോമീറ്റര്‍ താണ്ടി ചൈനയില്‍ നിന്ന് ലണ്ടനിലേക്കുള്ള ആദ്യത്തെ ചരക്ക് തീവണ്ടി യാത്ര തുടങ്ങി. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നിന്ന് ഈ പുതുവത്സര ദിനത്തിലാണ് ട്രയിന്‍ യാത്ര പുറപ്പെട്ടത്. കസാഖിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലൂടെയാണ് ട്രയിന്‍ കടന്നുപോകുന്നത്. 18 ദിവസം കൊണ്ടാണ് 12000 കിലോമീറ്റര്‍ താണ്ടി ട്രയിന്‍ ലണ്ടനിലെത്തുന്നത്.

ചൈനയില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായിട്ടാണ് ട്രയിന്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍, ബാഗുകള്‍, സ്യൂട്ട്‌കെയ്‌സുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയാണ് ട്രയിനിലുള്ളതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ യൂറോപ്പുമായി വ്യാപാരബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍പ് ഉപയോഗിച്ചിരുന്ന റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഴയ സില്‍ക്ക് റൂട്ട് എന്ന ആശയം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് എന്ന ആശയത്തിലൂടെ പുനരാവിഷ്‌കരിക്കാനാണ് ചൈനയുടെ ശ്രമം. ഇപ്രകാരം ചൈന ചരക്ക് ട്രയിന്‍ സര്‍വ്വീസ് നടത്തുന്ന 15-ാമത്തെ നഗരമാണ് ലണ്ടന്‍. ഈ തീവണ്ടി സര്‍വ്വീസ് ചൈനയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധത്തെ കുടുതല്‍ ശക്തമാക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

200 കണ്ടെയ്‌നറുകളിലായി ഇരുപതിനായിരത്തോളം കാര്‍ഗോ വെസ്സലുകളാണ് ട്രയിനില്‍ ഉള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317