1 GBP = 103.21

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒന്നാം പിറന്നാളിന് ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ വചനസന്ദേശം നൽകും; കൃതജ്ഞതാബലി മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക്….

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഒന്നാം പിറന്നാളിന് ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കൽ വചനസന്ദേശം നൽകും; കൃതജ്ഞതാബലി മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക്….

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെയും ഒന്നാം വാർഷികം കൃതജ്ഞതാബലിയർപ്പണത്തോടെ തിങ്കളാഴ്ച (ഒക്ടോബർ 9) രാവിലെ 11 മണിക്ക് രൂപതാ ആസ്ഥാനമായ പ്രസ്റ്റൺ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയിൽ പപ്പുവാ ന്യൂ ഗിനിയായുടെയും സോളമൻ ഐലന്റിന്റെയും അപ്പസ്‌തോലിക് ന്യൂൺഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കൽ വചനസന്ദേശം നൽകും.

ദിവ്യബലിയുടെ സമാപനത്തിൽ പോർച്ചുഗലിലെ ഫാത്തിമയിൽ മാതാവിന്റെ ദർശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടവരുമായ ഫ്രാൻസിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകർമ്മവും കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. തുടർന്ന് വിശുദ്ധരോടുള്ള ബഹുമാനാർത്ഥം ലദീഞ്ഞു പ്രാർത്ഥനയും നേർച്ച വിതരണവും നടക്കും. 173 വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വി. കുർബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അൽമായരും തിരുക്കർമ്മങ്ങളിൽ പങ്ക് ചേരും.

തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിന്‌ ശേഷം പ്രിസ്ബിറ്റൽ കൗൺസിലിന്റെ സമ്മേളനവും ജോയിന്റ് പ്രിസ്ബിറ്റൽ കൗൺസിലിന്റെ സമ്മേളനവും പ്രസ്റ്റൺ കത്തീഡ്രൽ പാരീഷ് ഹാളിൽ നടക്കും. 2016 ഒകോബെർ 9ന് ഔദ്യോഗികമായി പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവടങ്ങളിലാണ് വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടുവാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതൽ ശക്തമാക്കുവാനും സീറോ മലബാർ സഭാ ചൈതന്യം അടുത്ത തലമുറയിലേക്ക് കുറവ് കൂടാതെ കൈമാറ്റം ചെയ്യുവാനുള്ള ഉത്തരവാദിത്വം ശക്തമാക്കുവാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബചൈതന്യം നിലനിർത്തുവാൻ പുതിയ തലമുറയെ സഹായിക്കുന്നതുൾപ്പടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളിൽ ഈ ആദ്യ വർഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.

50 ൽ അധികം വൈദികരുടെയും സന്യസ്തരുടെയും അൽമായരുടെയും സഹായത്തോടെ സ്ത്രീകൾക്കായി വനിതാഫോറം കുട്ടികൾക്ക് മതബോധനം, ദൈവശാസ്ത്ര കോഴ്‌സുകൾ തുടങ്ങി 18 ഓളം വിവിധ കമ്മീഷനുകളിലായി രൂപതയിലുൾപ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്ര വളർച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് മികച്ച അടിത്തറയിടാൻ ഈ ആദ്യ വർഷം തന്നെ രൂപതയ്ക്ക് സാധിച്ചു.

രൂപതയ്ക്ക് ശക്തമായ നേതൃത്വം നൽകുന്ന അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീർഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷനും ബൈബിൾ കലോത്സവവും സഭാമക്കളെ പരിശുദ്ധാത്മാവിൽ ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിത പ്രകാരം രൂപതയുടെ വളർച്ചയും പ്രവർത്തനങ്ങളും വരും നാളുകളിൽ ശക്തമായി മുന്നോട്ട് പോകുവാൻ തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞതാ ബലിയിൽ രൂപതാധ്യക്ഷനൊപ്പം ദൈവജനം ഒരുമിച്ചു ചേർന്ന് പ്രാർത്ഥിക്കും.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more