1 GBP = 103.97

മതപഠന കേന്ദ്രത്തില്‍ തീപിടിത്തം, 23 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 മരണം

മതപഠന കേന്ദ്രത്തില്‍ തീപിടിത്തം, 23 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 മരണം

ക്വാലാലംപൂര്‍: മസ്ലീം മതപഠനകേന്ദ്രത്തിന് തീപിടിച്ച് 23 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരിലെ ദാരുല്‍ ഇറ്റിഫക്വിയാസ് സ്‌കൂളിലാണ് അപകടമുണ്ടായത്. പ്രദേശിക സമയം പുലര്‍ച്ചെ 5.40നാണ് സംഭവം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യം കണ്ട വലിയ തീപിടുത്തമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു മണിക്കുറോളം പരിശ്രമിച്ചാണ് സ്‌കൂളിലെ തീ അണച്ചത്. മണിക്കുറോളം പരിശ്രമിച്ചാണ് സ്‌കൂളിലെ തീ അണച്ചത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നു. എന്നാല്‍ തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

മൂന്ന് നില സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മരിച്ച രണ്ട് പേര്‍ ഇവിടെയുള്ള വാര്‍ഡര്‍മാരാണ്. പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഏഴ് വിദ്യാര്‍ത്ഥികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more