1 GBP = 103.97

സൗദി അറേബ്യയിലെ റിയാദിൽ വർക്ക്‌ഷോപ്പിൽ തീപിടുത്തം, എട്ട് ഇന്ത്യാക്കാരുൾപ്പെടെ 10 മരണം

സൗദി അറേബ്യയിലെ റിയാദിൽ വർക്ക്‌ഷോപ്പിൽ തീപിടുത്തം, എട്ട് ഇന്ത്യാക്കാരുൾപ്പെടെ 10 മരണം

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ബദർ മേഖലയിൽ ഫർണിച്ചർ നിർമാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് ഇന്ത്യക്കാരുൾപ്പെടെ 10 പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

ശനിയാഴ്‌ച രാത്രിയാണ് ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടുത്തമുണ്ടായത്. ഉടൻ തന്നെ സ്ഥലത്തെത്തിയ റിയാദ് സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചു. മരിച്ചവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് കാരണമായതെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടുത്തെ തീയണച്ചതെന്നും സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more