1 GBP = 103.38

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഗ്നിബാധ

പ്രധാനമന്ത്രിയുടെ ഓഫീസിൽ അഗ്നിബാധ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ ചെറിയതോതിൽ അഗ്നിബാധയുണ്ടായെങ്കിലും ആളപായമില്ല. പുലർച്ചെ 3.30ഓടെയായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ളോക്കിലെ കെട്ടിടത്തിലെ 242ആം നന്പർ മുറിയിൽ തീപിടുത്തമുണ്ടായത്. ഉടൻതന്നെ പത്തോളം അഗ്നിശമന യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.

നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ.
തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധം, വിദേശകാര്യ മന്ത്രാലയ ഓഫീസുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more