1 GBP = 103.87

അമേരിക്കയില്‍ കാട്ടുതീ പടരുന്നു, നിരവധി പേരെ ഒഴിപ്പിച്ചു

അമേരിക്കയില്‍ കാട്ടുതീ പടരുന്നു, നിരവധി പേരെ ഒഴിപ്പിച്ചു

വാഷിംഗ്ടണ്‍; അമേരിക്കയില്‍ വീണ്ടും കാട്ടുതീ പടരുന്നു. സാന്റ ബാര്‍ബറ കൗണ്ടിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ‘തോമസ്’ കാട്ടുതീ പടരുന്നത്. ഇതേത്തുടര്‍ന്ന് കാടിനു സമീപത്തായി താമസിച്ചിരുന്നവരെയടക്കം നിരവധിപ്പേരെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചു.

ഡിസംബര്‍ നാല് മുതലാണ് മേഖലയില്‍ കാട്ടുതീ പടരാന്‍ തുടങ്ങിയത്. ഇടയ്ക്ക് തീ ശമിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും പടര്‍ന്നുകയറുകയായിരുന്നു. 1,000 സ്‌ക്വയര്‍ കിലോമീറ്ററിലേറെ തീ പടര്‍ന്നുകയറിയെന്നാണ് വിവരം.

കാറ്റ് വീശുന്നതിനനുസരിച്ച് തീ പടരുന്നതിന്റെ ഗതി മാറാന്‍ സാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഇത്രയേറെപ്പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചതെന്നുമാണ് വിവരം. ഇവിടെയുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ തീപിടുത്തമാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more