1 GBP = 103.76

ഫിൻലൻഡിൽ പെറ്റെറി ഓർപോ നയിക്കുന്ന വലതുപക്ഷം അധികാരത്തിലേക്ക്

ഫിൻലൻഡിൽ പെറ്റെറി ഓർപോ നയിക്കുന്ന വലതുപക്ഷം അധികാരത്തിലേക്ക്

ഹെൽസിങ്കി: നോർഡിക് രാജ്യമായ ഫിൻലൻഡിൽ പെറ്റെറി ഓർപോ നയിക്കുന്ന വലതുപക്ഷമായ നാഷനൽ കൊയലീഷൻ പാർട്ടി അധികാരത്തിലേക്ക്. ശക്തമായ പോരാട്ടത്തിനൊടുവിൽ ഇടതുപക്ഷ പ്രധാനമന്ത്രി സന്ന മരിൻ പരാജയം സമ്മതിച്ചു.

തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് എൻ.സി.പി 48 സീറ്റ് നേടിയപ്പോൾ നാഷനലിസ്റ്റ് ഫിൻസ് പാർട്ടി 46 സീറ്റിലും സന്ന മരിൻസിന്റെ സോഷ്യൽ ഡെമോക്രാറ്റുകൾ 43 സീറ്റിലും വിജയിച്ചു. സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് പെറ്റെറി ഓർപോ അനുയായികളോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

2019ൽ അധികാരത്തിലെത്തുമ്പോൾ 37 വയസ്സുണ്ടായിരുന്ന മരിൻ ലോകത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ ഭരണമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more