1 GBP = 104.00

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു, ഭീകര സംഘടനകള്‍ തങ്ങളുടെ മണ്ണിലുണ്ട്

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു, ഭീകര സംഘടനകള്‍ തങ്ങളുടെ മണ്ണിലുണ്ട്

ഇസ്‌ളാമാബാദ്: ഭീകര സംഘടനകളായ ലഷ്‌കറെ തയ്ബ, ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനകള്‍ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നതായി പാകിസ്ഥാന്‍ ഇതാദ്യമായി സമ്മതിച്ചു. പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ ജിയോ ന്യൂസിനോട് സംസാരിക്കവ പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് ഇക്കാര്യം സമ്മതിച്ചത്. ലഷ്‌കര്‍, ജെയ്‌ഷെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും ഇതിലൂടെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ ആത്മാര്‍ത്ഥത എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുമെന്നും ആസിഫ് പറഞ്ഞു.

മുംബൈ ഭീകരാക്രമണം അടക്കം ഇന്ത്യയിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ മുഖ്യപങ്കുള്ള തീവ്രവാദ സംഘടനകളാണ് ലഷ്‌കറെ തയ്ബയും ജെയ്‌ഷെ മുഹമ്മദും. ഈ സംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന നിലാപാടായിരുന്നു അവിടത്തെ ഭരണാധികാരികള്‍ ഇതുവരെ സ്വീകരിച്ചു വന്നത്.

ഭീകരതയുടെ കാര്യത്തില്‍ ചൈന അടക്കമുള്ള സുഹൃത്തുക്കളെ ‘പരീക്ഷിക്കാന്‍’ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. മാറിയ ആഗോള സാഹചര്യത്തില്‍ ചൈനയെ എല്ലായ്‌പ്പോഴും പരീക്ഷിക്കേണ്ട ആവശ്യമില്ല – ആസിഫ് പറഞ്ഞു. പാകിസ്ഥാനും ഭീകരതയുടെ ഇരയാണ്. അതിനാല്‍ തന്നെ ഈ സംഘടനകളുടെ പ്രവര്‍ത്തനത്തെ കൈയും കെട്ടി നോക്കി ഇരിക്കാനാവില്ല. അങ്ങനെയുള്ള നിലപാട് സ്വീകരിച്ചാല്‍ പാകിസ്ഥാന് അത് നാണക്കേടുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍കാലങ്ങളില്‍ പാകിസ്ഥാന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ ആസിഫ്, അഫ്ഗാനിസ്ഥാനെതിരായ നിഴല്‍ യുദ്ധം നടത്തേണ്ടതില്ലെന്നും വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more