1 GBP = 103.68

ദേശീയ ചലച്ചിത്ര അവാർഡ്: രാഷ്ട്രപതിക്ക് അതൃപ്‌തി, പ്രോട്ടോക്കോളിൽ മാറ്റം

ദേശീയ ചലച്ചിത്ര അവാർഡ്: രാഷ്ട്രപതിക്ക് അതൃപ്‌തി, പ്രോട്ടോക്കോളിൽ മാറ്റം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്‌തി. പ്രോട്ടോകോൾ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്ന് മാർച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്‌തി അറിയിച്ചത്. മാത്രവുമല്ല അവാർഡ് ദാനത്തിന്റെ വേദി വിഗ്യാൻഭവനിൽ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നും വാർത്താ വിതരണ മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ കത്തിൽ പറയുന്നു.
ചലച്ചിത്ര അവാർഡ് ജേതാക്കളിൽ 11 പേർക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവർക്കു വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാർഡ് സമ്മാനിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് മലയാളികൾ ഉൾപ്പെടെ 68 പേരാണ് അവാർഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇത് ദേശീയ തലത്തിൽ തന്നെ പുതിയ ചർച്ചകൾക്ക് വഴി വച്ചു. 11 പേർക്ക് മാത്രം രാഷ്ട്രപതി അവാർഡ് നൽകുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. അവസാന നിമിഷം വാർത്താ വിതരണ മന്ത്രാലയം തീരുമാനം അറിയിച്ചതിലും പ്രതിഷേധമുണ്ടായി. ഇവരെ തണുപ്പിക്കാൻ മന്ത്രി സ്‌മൃതി ഇറാനി നേരിട്ടെത്തിയെങ്കിലും പ്രതിഷേധം അയഞ്ഞില്ല. പിന്നീട് പ്രതിഷേധക്കാരുടെ പേരും കസേരകളും ഒഴിവാക്കിയാണ് ചടങ്ങ് നടന്നത്.

വിതരണത്തിന് പുതിയ പ്രോട്ടോക്കോൾ
അതേസമയം, ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിലെ പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. അടുത്ത തവണ മുതൽ പ്രധാന അവാർഡുകൾ മാത്രം രാഷ്ട്രപതിയും മറ്റുള്ളവ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും നൽകുന്ന തരത്തിൽ പ്രോട്ടോക്കോളിൽ മാറ്റം വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഉന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽകേ അവാർഡ് മാത്രം രാഷ്ട്രപതി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more