ചെന്നൈ ടെസ്റ്റില്‍ മലയാളി താരം കരണ്‍ നായര്‍ക്ക് കന്നി ടെസ്റ്റ് സെഞ്ച്വറി


ചെന്നൈ ടെസ്റ്റില്‍ മലയാളി താരം കരണ്‍ നായര്‍ക്ക് കന്നി ടെസ്റ്റ് സെഞ്ച്വറി

ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ കരണ്‍ നായര്‍ക്ക് കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി. 185 പന്തില്‍ നിന്നാണ് മലയാളികൂടിയായ കരണ്‍ നായര്‍ സെഞ്ച്വറി നേടിയിരിക്കുന്നത്. രഞ്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന കരണ്‍ ഇതോടെ
ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ മലയാളി താരമെന്ന ബഹുമതി നേടി.

എട്ട് ബൗണ്ടറികളും ഒരു സിക്‌സറും ഉല്‍പ്പടെയാണ് കരണ്‍ സെഞ്ച്വറി നേടിയത്. കരണിന്റെ മികവില്‍ ഇന്ത്യ 447-5 എന്ന ശക്തമായ നിലയിലാണ് ഇപ്പോള്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 391 എന്ന നിലയിലായിരുന്നു. 29 റണ്‍സെടുത്ത മുരളി വിജയുടെ വിക്കറ്റ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായി. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 477 റണ്‍സ് നേടിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates