1 GBP =
breaking news

സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ അല്ഫ്ഫോന്സമ്മയുടെ തിരുനാൾ ; സെപ്റ്റംബർ 22 ശനിയാഴ്ച

സന്ദർലാൻഡ്  സെ. ജോസഫ്‌സ്   ദേവാലയത്തിൽ  വിശുദ്ധ അല്ഫ്ഫോന്സമ്മയുടെ  തിരുനാൾ ;  സെപ്റ്റംബർ 22 ശനിയാഴ്ച

മാത്യു ജോസഫ്

സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്ഫോന്സ മ്മയുടെ തിരുനാൾ സന്ദര് ലാന്ഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 22 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ രൂപതയിലെ പ്രമുഖരായ വൈദീകർ നേതൃത്വം നൽകും.. തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തിൽ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. പ്രദക്ഷിനത്തിനു മാറ്റ് കൂട്ടാൻ മുത്തുക്കുടകളും കൊടിതോരണങ്ങലും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സെ . ഐഡൻസ് അക്കാദമി ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്ത്തിതത്വങ്ങളും അണിചേരും .കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായ സായാഹ്നത്തിൽ സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും.

സെപ്റ്റംബർ പതിമൂന്നിന് ( വ്യാഴം ) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകുന്നതായിരിക്കും. നോര്ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആല്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more