1 GBP = 103.87

കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല; കൊച്ചിയിലും എഫ് സി ഗോവ തന്നെ

കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല; കൊച്ചിയിലും എഫ് സി ഗോവ തന്നെ

കൊച്ചി: കഴിഞ്ഞ സീസണിൽ കേരള ബ്ലാസ് റ്റേഴ്സിനോട് തോറ്റതിന് മധുരമായ പ്രതികാരം വീട്ടി കേരള മണ്ണിൽ എഫ്.സി ഗോവക്ക് വിജയം. 2- 1 ന് ആണ് കേരള ടീമിനെ ഗോവൻ ടീം തകർത്തത്.

‘കഴിഞ്ഞ സീസണിലെ കണക്ക് തീർക്കാൻ എത്തുന്ന കേരള ബ്ലാസ് റ്റേഴ്സ് പരസ്യം ‘അവർക്ക് തന്നെ തിരിച്ചടിയായി.

ആദ്യ പകുതിയുടെ ഏഴാം മിനിറ്റിൽ തന്നെ കേരള ബ്ലാസ് റ്റേഴ്സിനെ ഞെട്ടിച്ച് ഗോവയുടെ കോറോ ആദ്യ ഗോളടിച്ചു. ഇരുപത്തി ഒൻപതാം മിനുട്ടിൽ മലയാളി താരം സി.കെ വിനീതിലൂടെ കേരള ബ്ലാസ് റ്റേഴ്സ് ഗോൾ മടക്കി നൽകിയെങ്കിലും രണ്ടാം പകുതിയിൽ പിഴച്ചു.

എഴുപത്തി ആറാം മിനുട്ടിൽ കോർണർ കിക്കിലൂടെ ബെഡിയ ഫ്ളിക്കിങ് ഗോവയുടെ രണ്ടാമത്തെ ഗോളും നേടിയപ്പോൾ ഗാലറിയും സ്തംഭിച്ചു. ഈ തോൽവിയോടെ നാലാം സ്ഥാനത്തേക്ക് എത്താനുളള അവസരമാണ് ബ്ലാസ് റ്റേഴ്സിന് നഷ്ടമായിരിക്കുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more