1 GBP = 103.81

ഇതെന്റെ തെറ്റാണ്, തുറന്ന് പറഞ്ഞ് സക്കർബാർഗ്: ചോർന്നത് ഒമ്പത് കോടി

ഇതെന്റെ തെറ്റാണ്, തുറന്ന് പറഞ്ഞ് സക്കർബാർഗ്: ചോർന്നത് ഒമ്പത് കോടി

വാഷിംഗ്ടൺ: കേംബ്രിഡ്‌ജ് അനലിറ്റിക്ക വഴി ഉപഭോക്ത്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫെയ്സ്ബുക്ക് കുറ്റം ഏറ്റുപറഞ്ഞു. ഇത് തന്റെ മാത്രം തെറ്റാണെന്നും തെറ്റുകളിൽ നിന്നാണ് വലിയ പാഠങ്ങൾ പഠിക്കുന്നതെന്നും ഫെയ്സ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഒമ്പത് കോടി പേരുടെ വിവരങ്ങൾ ഫെയ്സ്ബുക്ക് വഴി ചോർന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. യൂറോപ്യൻ സ്വകാര്യത നിയമം അനുശാസിക്കുന്ന മുഴുവൻ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുമെന്നും സക്കർബർഗ് വ്യക്തമാക്കി.

ചോർച്ചാ വിഷയത്തിൽ വിശദീകരണം നൽകാൻ സക്കൻബർഗ് ഈ മാസം പതിന്നൊന്നിന് യു.എസ് പ്രതിനിധി സഭയ്‌ക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റം ഏറ്റുപറഞ്ഞ് കമ്പനി സി.ഇ.ഒ തന്നെ രംഗത്തെത്തിയത്. എന്നാൽ സമിതിക്ക് മുമ്പിൽ താൻ ഹാജരാകില്ലെന്നു ഫെയ്സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയായിരിക്കും ഹാജരാകുകയെന്നും സക്കർബർഗ് അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more