1 GBP = 104.37
breaking news

യു കെ മലയാളിയുടെ പിതാവ് കെ. ജെ.ജോയി നിര്യാതനായി…

യു കെ മലയാളിയുടെ പിതാവ് കെ. ജെ.ജോയി നിര്യാതനായി…

മാഞ്ചസ്റ്റർ:- ടിമ്പർലിയിൽ താമസിക്കുന്ന ബിനോയ് തോമസിന്റെ ഭാര്യ ഗ്ലിറ്റിയുടെ പിതാവ് റിട്ടയേർഡ് ഓർഡിനൻസ് ഫാക്ടറി, ജബൽപൂർ ഉദ്യോഗസ്ഥനായിരുന്ന ശ്രീ.കെ .ജെ. ജോയി (77) കോട്ടയിൽപറമ്പിൽ, ഇത്തിത്താനം, ചങ്ങനാശ്ശേരി ഇന്നലെ രാവിലെ 6 മണിക്ക് തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളേജ് ആശുപതിയിൽ വച്ച് നിര്യാതനായി. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 3.30 ന് ഇത്തിത്താനം സെന്റ്.മേരീസ് ഫൊറോനാ ദേവാലയത്തിൽ നടക്കും. ഭാര്യ ജോളി മാത്യു ആലപ്പുഴ നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: വിനോദ് മാത്യു (ദുബായ്), ഗ്ലിറ്റി ബിനോയ് (യുകെ) മരുമക്കൾ: സരിത വിനോദ്, എടാട്ട്, കോതനല്ലൂർ (ദുബായ്), ബിനോയ് തോമസ്, മുട്ടത്തിൽ, വാളകം, മൂവാറ്റുപുഴ (യുകെ), ഗ്ലിറ്റി പിതാവിന്റെ അസുഖം അറിഞ്ഞ് ശുശ്രൂഷിക്കുവാനായി നാട്ടിലെത്തിയിരുന്നു.
എം.എം.സി.എ പ്രസിഡന്റ് അലക്സ് വർഗ്ഗീസ്, സെക്രട്ടറി ജനീഷ് കുരുവിള, ട്രഷറർ സാബു ചാക്കോ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിന് പ്രാർത്ഥിക്കുന്നതിനൊപ്പം, ഗ്ലിറ്റിയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ യുക്മ ന്യൂസ് ടീമും പങ്ക് ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more