1 GBP = 103.54
breaking news

സ്‌കോട്ട് ലാന്‍ഡില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചെന്ന് സൂചന

സ്‌കോട്ട് ലാന്‍ഡില്‍ കാണാതായ മലയാളി വൈദികന്‍ മരിച്ചെന്ന് സൂചന

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും മൂന്നുദിവസം മുന്‍പ് കാണാതായ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ (33) മരിച്ചെന്ന് വിവരം. സിഎംഐ സഭാംഗമായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സ്‌കോട്ട്‌ലന്‍ഡ്പൊ ലീസാണ് അറിയിച്ചത്.താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം. പുലര്‍ച്ചെ അഞ്ചു മണിയോടെ സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാണ് വിവരം നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയുമായ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. വൈദികനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്ന ആശങ്ക സഭയുമായിബന്ധപ്പെട്ട ചിലര്‍ പങ്കുവച്ചിരുന്നു. ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും ഫോണിലും സംസാരിച്ചവരുണ്ട്.

എന്നാല്‍, അതിനുശേഷം രണ്ടുദിവസമായി ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് റൂമില്‍തന്നെയുണ്ട്.ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത്.പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ്
വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം
ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

കഴിഞ്ഞ ശനിയാ?ഴ്ച വൈദികന്‍ താനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ബോര്‍ഡംഗവുമായ തങ്കച്ചന്‍ വാഴച്ചിറ പറഞ്ഞു. ഇതിനു ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വൈദികന്‍ സഹോദരിമാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അപ്പോള്‍ തനിക്കു പനിയാണെന്ന് അദ്ദേഹം സഹോദരിമാരോടു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സഹോദരന്‍ തങ്കച്ചന്‍ ബുധനാഴ്ച രാവിലെ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.

പിന്നീട് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടോടെ ഫാ. മാര്‍ട്ടിന്‍ തിരികെ വിളിച്ചെങ്കിലും തങ്കച്ചന്‍ കോടതിക്കുള്ളിലായിരുന്നതിനാല്‍ ഫോണെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടു തിരികെ വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ ബെല്ലടിച്ചെങ്കിലും മറുപടിയുണ്ടായില്ല. അല്‍പസമയം കഴിഞ്ഞു വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ആണെന്ന സന്ദേശമാണു ലഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലൈ 15നാണ് ഇദ്ദേഹം യുകെയില്‍ വന്നത്.PHD പഠനത്തിനൊപ്പം വൈദിക സേവനവും ചെയ്തു വരികയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more