1 GBP = 104.13

അതിവേഗം 8000 റണ്‍സ്; അപൂര്‍വ്വ റെക്കോര്‍ഡിന്റെ സുവര്‍ണത്തിളക്കത്തില്‍ വിരാട്‌കോഹ്‌ലി

അതിവേഗം 8000 റണ്‍സ്;  അപൂര്‍വ്വ റെക്കോര്‍ഡിന്റെ സുവര്‍ണത്തിളക്കത്തില്‍ വിരാട്‌കോഹ്‌ലി

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാ കടുവകളുടെ പോര്‍വിളി തല്ലിതകര്‍ത്ത ടീം ഇന്ത്യക്കും നായകന്‍ വിരാട് കോഹ്‌ലിയും അപൂര്‍വ്വ റെക്കോര്‍ഡിന്റെ തിളക്കത്തില്‍. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അതിവേഗം 8000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്‌സിനെ കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പടയോട്ടം.

175 ഇന്നിങ്‌സുകള്‍ കൊണ്ടാണ് കോഹ്‌ലി 8000 റണ്‍സിലെത്തിയത്. ഇത്രയും കാലം റെക്കോര്‍ഡുണ്ടായിരുന്ന ഡിവില്ലിയേഴ്‌സ് 182 ഇന്നിങ്‌സുകളില്‍ നിന്നാണ് 8000 റണ്‍സെടുത്തത്. സൗരവ് ഗാംഗുലി (200 ഇന്നിങ്‌സ്), സച്ചിന്‍ (210 ഇന്നിങ്‌സ്), ലാറ (211 ഇന്നിങ്‌സ്) എന്നിവരാണ് തൊട്ടുപിന്നില്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more