ഫാസിസത്തെ ഭയന്ന് ബ്രട്ടീഷ് ജനത , ട്രംപിന്റെ വിജയത്തോടെ ലോകത്താകമാനം ഫാസിസം പടരുന്നുവെന്ന് സര്‍വ്വേഫലം


ഫാസിസത്തെ ഭയന്ന് ബ്രട്ടീഷ് ജനത , ട്രംപിന്റെ വിജയത്തോടെ ലോകത്താകമാനം ഫാസിസം പടരുന്നുവെന്ന് സര്‍വ്വേഫലം

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ലോകത്താകമാനം ഫാസിസം പടരുന്നതായി ബ്രിട്ടീഷ് ജനത ഭയക്കുന്നതായി സര്‍വ്വേ ഫലങ്ങള്‍. ബ്രക്‌സിറ്റും, ട്രംപിന്റെ വിജയവും ലോകം തീവ്ര വലതുപക്ഷ സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളാണ് എന്ന് ബിഎംജി സര്‍വ്വേ നടത്തിയ പഠനത്തില്‍ പറയുന്നു. നവംബറിലെ ട്രംപിന്റെ വിജയത്തോടെ ഫാസിസത്തിന്റെ ഇരുണ്ട നിഴല്‍ യുഎസിനെ ആകെ മൂടിയിരിക്കുകയാണെന്നും ബ്രിട്ടീഷ് ജനത ഭയപ്പെടുന്നു.

യുകെയിലും യൂറോപ്പ് ഭൂഖണ്ഡത്തിലും ഫാസിസ്റ്റ് നിലപാടുകള്‍ ഉള്ള ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രംപിന്റെ വിജയത്തിന് ശേഷം യുഎസിലും ബ്രക്‌സിറ്റിന് ശേഷം യുകെയിലും വെറുപ്പ് മൂലമുണ്ടാകുന്ന അക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ഇതിന് ഉദാഹരണമാണ് ലേബര്‍ എംപിയായ ജോ കോക്‌സിനെ തീവ്രവലതുപക്ഷ സ്വഭാവമുള്ള വ്യക്തി കൊലപ്പെടുത്തിയതെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഫാസിസ്റ്റ് നിലപാടുകള്‍ ഉള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 53 ശതമാനം പേരും അതേ എന്ന് ഉത്തരം നല്‍കിയപ്പോള്‍ മൂന്ന് ശതമാനം പേര്‍ മാത്രമാണ് കുറയുന്നു എന്ന ഉത്തരം നല്‍കിയത്. 20 ശതമാനം പേര്‍ മുന്‍പത്തെ പോലെ തന്നെ നിലനില്‍ക്കുന്നു എന്ന് ഉത്തരം നല്‍കി.

എന്നാല്‍ ബ്രിട്ടനില്‍ ഫാസിസ്റ്റ് നിലപാടുകള്‍ ഉള്ള ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെന്ന ചോദ്യത്തിന് 46 ശതമാനം പേരാണ് അതേ എന്ന ഉത്തരം നല്‍കിയത്. ഇവിടേയും മൂന്ന് ശതമാനം പേര്‍ കുറയുന്നു എന്ന് ഉത്തരം നല്‍കിയപ്പോള്‍ മൂന്നിലൊന്ന് പേര്‍ മുന്‍പുണ്ടായിരുന്ന അതേ രീതിയില്‍ തുടരുന്നു എന്ന് മറുപടി നല്‍കി. യൂറോപ്പിലെ കാര്യത്തിലും സമാനമായ മറുപടിയാണ് ലഭിച്ചത്. 48 ശതമാനം പേരാണ് യൂറോപ്പില്‍ ഫാസിസ്റ്റ് നിലപാടുകള്‍ ഉള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയത്.
പ്രായമേറിയ ആളുകളാണ് ബ്രിട്ടനിലും യൂറോപ്പിലുമൊക്കെ ഫാസിസ്റ്റ് നിലപാടുകള്‍ വളരുന്നുവെന്ന് അഭിപ്രായപ്പെട്ടവരില്‍ ഭൂരിഭാഗവും. ബ്രക്‌സിറ്റില്‍ റിമെയ്ന്‍ പക്ഷത്തിന് വോട്ട് ചെയ്തവാരാണ് ഫാസിസ്റ്റുകള്‍ വര്‍ദ്ധിക്കുന്നതില്‍ ഏറെ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates