1 GBP = 103.81

തീക്കനലായി കര്‍ഷക റാലി; ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

തീക്കനലായി കര്‍ഷക റാലി; ഇന്ന് മഹാരാഷ്ട്ര നിയമസഭ ഉപരോധിക്കും

മുംബൈ: തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവര്‍ മുപ്പതിനായിരം പേര്‍ ചെങ്കൊടിയേന്തിയപ്പോള്‍ രാജ്യം മുഴുവന്‍ മുംബൈയിലേക്കൊഴുകുകയായിരുന്നു. ഇന്നുവരേ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിനാണ് കര്‍ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. എന്നും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായവര്‍ പ്രതികരിച്ചപ്പോള്‍ രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പം ഒറ്റക്കെട്ടായി.

കാര്‍ഷികടങ്ങള്‍ പൂര്‍ണമായി എഴുതിതളളുക എന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഏഴ് ദിവസം കൊണ്ട് 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് അരലക്ഷത്തോളം കര്‍ഷകര്‍ നഗരത്തിലെത്തിയത്.

ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് സമരത്തിന് നേതൃത്വം നല്‍കുന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ ആരോപണം. വാഗ്ദാനങ്ങള്‍ നേരത്തേയും നല്‍കിയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇനിയും അവ നടപ്പാക്കാന്‍ താമസിച്ചാല്‍ നിയമസഭ വളയുന്നതാണ് സമരക്കാര്‍ സ്വീകരിക്കാനിരിക്കുന്ന അടുത്ത നടപടി. ഒരു പരിഹാരം കണ്ടതിനുശേഷം മാത്രമേ ഇത് അവസാനിപ്പിക്കൂ എന്നതും കിസാന്‍ സഭ വ്യക്തമാക്കുന്നു.

 

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, താങ്ങുവില പ്രഖ്യാപിക്കല്‍, വായ്പ എഴുതിത്തള്ളല്‍, ആശ്രയിക്കാവുന്ന ജലസേചനം തുടങ്ങി സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more