1 GBP = 103.75

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് നാളെ

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നാളെ. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് ബന്ദ്. ബന്ദിന് മുന്നോടിയായി കര്‍ഷകര്‍ ഇന്ന് നിരാഹാര സമരം നടത്തും.

ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ‌കര്‍ഷക സമര കോര്‍ഡിനേഷന്‍ കമ്മിറ്റി നാളെ കരിദിനം ആചരിക്കും. എംഎസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക, വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിനാണ് കര്‍ഷക സംഘടനകള്‍ സമരം ആരംഭിച്ചത്. 10 ദിവസം നീളുന്ന സമരത്തിന്റെ അവസാന ദിനമായ നാളെ ഭാരത് ബന്ധ് നടത്തുമെന്നാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലുള്ള കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ബന്ദിന് മുന്നോടിയായി കര്‍ഷകര്‍ ഇന്ന് നിരാഹാരമിരിക്കും. സമരം ശക്തമായിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാത്തത് നിര്‍ഭാഗ്യകരണമാണെന്ന് കിസാന്‍ മഹാസംഘ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഞായറാഴ്ചക്ക് ശേഷവും സമരം തുടര്‍ന്നേക്കും.
മധ്യപ്രദേശ്, ബിഹാർ, ഹരിയാന, കർണാടക, ഗുജറാത്ത് തുടങ്ങിയ 22 സംസ്ഥാനങ്ങളിൽ സമരം ശക്തമായി തുടരുകയാണെന്നും കിസാന്‍ മഹാസംഘ് പറഞ്ഞു. സമരക്കാര്‍ പാല്‍, പച്ചക്കറി തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണം തടസപ്പെടുത്തി. എന്നാല്‍ ജൂണ്‍ ആറിന് സമരം അവസാനിപ്പിച്ച പഞ്ചാബിലെ കര്‍ഷകര്‍ ഭാരത് ബന്ദില്‍ പങ്കെടുക്കുന്നില്ല. ഭാരത് ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ കരിദിനം ആചരിക്കുമെന്ന് കര്‍ഷക സമര കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more