1 GBP = 104.24

നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്കന്തോർപ്പിൽ; റവ. ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികൾക്ക് പ്രത്യേകം ശുശ്രൂഷ

നോമ്പുകാല കുടുംബനവീകരണ ധ്യാനം ഇന്നും നാളെയും സ്കന്തോർപ്പിൽ; റവ. ഫാ. ടോമി എടാട്ട് നയിക്കും, കുട്ടികൾക്ക് പ്രത്യേകം ശുശ്രൂഷ

ഫാ. ബിജു ജോസഫ്

സ്‌കന്തോർപ്പ്: അമ്പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിലേറ്റു വാങ്ങുന്നതിനും കുടുംബജീവിത നവീകരണത്തിന് സഹായിക്കുന്നതിനുമായി രണ്ട് ദിവസത്തെ വാർഷിക ധ്യാന ശുശ്രൂഷകൾ ഇന്നും നാളെയുമായി സ്‌കന്തോർപ്പ് കാത്തലിക് കമ്മ്യൂണിറ്റിയിൽ നടക്കുന്നു. രണ്ട് ദിവസങ്ങളിലും രാവിലെ ൯ മുതൽ വൈകീട്ട് 5 വരെയാണ് ധ്യാനശുശ്രൂഷകൾ.

കിംബര്ലി പെർഫോമിംഗ് ആർട്ട്സ് സെന്ററിൽ വച്ച് നടക്കുന്ന ധ്യാനശുശ്രൂഷകൾക്ക് അറിയപ്പെടുന്ന വചനപ്രഘോഷകനായ റവ. ഫാ. ടോമി എടാട്ട് നേതൃത്വം നൽകും. സെഹിയോൻ യുകെ മിനിസ്ട്രിയോടനുബന്ധിച്ചുള്ള സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീമംഗങ്ങൾ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ നയിക്കും.

വിഭൂതി ബുധനാഴ്ച തിരുക്കർമ്മങ്ങളോടനുബന്ധിച്ച്‌ വിശുദ്ധ കുര്ബാനയ്ക്കും അനുതാപത്തിന്റെ അടയാളമായ ചാരം ചാരം പൂശലും (കുരിശുവര തിരുന്നാൾ) മറ്റു പ്രത്യേക കർമ്മങ്ങളും ഇന്ന് നടക്കും. വികാരി. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങൾ, വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നോമ്പുകാല ചൈതന്യത്തിൽ ദൈവസ്വരം കേൾക്കുവാനും ആത്മീയ ഉണർവ്വ് പ്രാപിക്കാനും എല്ലാവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more