1 GBP = 103.16

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം: ഈല്‍ നദിയിലേക്ക് വീണ മെറൂണ്‍കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു,പക്ഷെ സംഭവിച്ചത്

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം: ഈല്‍ നദിയിലേക്ക് വീണ മെറൂണ്‍കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു,പക്ഷെ സംഭവിച്ചത്

വാഷിങ്ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി നാലംഗകുടുംബത്തിന്റെ വാഹനം ഒഴുക്കില്‍പ്പെട്ടതായി സംശയം. കേരളത്തില്‍ നിന്നുള്ള തോട്ടപ്പള്ളി കുടുംബത്തിലെ സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി(ഒന്‍പത്) എന്നീവരെയാണ് ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്.

പോര്‍ട്‌ലാന്‍ഡില്‍ നിന്ന് സാന്‍ജോസിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ അപ്രത്യക്ഷമായത്. അതേസമയം തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാന്‍ജോസ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം കനത്തമഴയിലും ശക്തമായ ഒഴുക്കിലും നദിയിലേക്കു വീണതാകാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

അതേസമയം ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറുണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നു. ഇവര്‍ സഞ്ചരിച്ചതിനു സമാനമായ വാഹനം ഈല്‍ നദിയിലേക്കു പതിച്ചതായി അധികൃതര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ശക്തമായ ഒഴുക്കില്‍ കാര്‍ കാണാതയാകുകയായിരുന്നു. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരുകയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഒഴുക്കില്‍പ്പെട്ട് കാണാതായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more