വ്യാജ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തുന്നു, സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്


വ്യാജ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തുന്നു, സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്ന് മുന്നറിയിപ്പ്

വ്യാജ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്റ്റാന്‍സ്റ്റഡ് വിമാനത്താവളം വഴി വ്യാജപാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സിറിയന്‍ അഭയാര്‍ത്ഥിയായ മൊഹമ്മദ് അബൗസ് യുകെയിലെത്തിയതായുള്ള റിപ്പോര്‍ട്ടാണ് ബ്രിട്ടന്റെ അതിര്‍ത്തി സുരക്ഷയെ കുറിച്ച് വീണ്ടും ആശങ്ക ജനിപ്പിക്കുന്നത്.

300 പൗണ്ട നല്‍കിയാണ് അബൗസ് വ്യാജ സിറിയന്‍ പാസ്സ്‌പോര്‍ട്ട് ഒപ്പിച്ചത്. എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ എവിടെനിന്നാണ് വന്നതെന്ന ചോദ്യത്തിന് ഡാര്‍ട്ട്മൗണ്ട് എന്ന ഉത്തരം പറഞ്ഞതോടെ തന്നെ നിസ്സാരമായി കടത്തിവിട്ടതായി അബൗസ് പറയുന്നു. യുദ്ധം തകര്‍ത്ത സിറിയയിലെ ആലെപ്പോയില്‍ നിന്ന് ഫ്രാന്‍സിലെ കലായിസ് ജംഗിള്‍ ക്യാമ്പിലെത്തിയതായിരുന്നു അബൗസും കുടുംബവും.

യുകെയിലെത്താന്‍ നിരവധി വഴികള്‍ നോക്കിയെങ്കിലും ഒന്നും സാധിക്കാതെ നിരാശനായിരിക്കുമ്പോഴാണ് ഒരു ഏജന്റ് 300 പൗണ്ട് മുടക്കിയാല്‍ വ്യാജ സിറിയന്‍ പാസ്സ്‌പോര്‍ട്ട് കിട്ടുമെന്ന് അറിയിച്ചത്. അങ്ങനെയാണ് താന്‍ പാസ്സ്‌പോര്‍ട്ട് വാങ്ങിയതെന്നും അതുപയോഗിച്ച് സ്റ്റാന്‍സ്റ്റഡ് വഴി യുകെയിലെത്തുകയുമായിരുന്നുവെന്ന് അബൗസ് വ്യക്തമാക്കി. ഇനി യുകെയില്‍ അസൈലം അപേക്ഷ സമര്‍പ്പിക്കാനായി ഒരുങ്ങുന്ന അബൗസിന് അധികം വൈകാതെ ഭാര്യയേയും മക്കളേയും ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

തന്നെ പോലെ ഒരാള്‍ക്ക് ബ്രിട്ടനിലെത്താമെങ്കില്‍ ഒരു തീവ്രവാദിയ്ക്ക് ഈ സൗകര്യം നിസ്സാരമായി ഉപയോഗിക്കാമെന്ന് അബൗസ് വെളിപ്പെടുത്തുന്നു. അടുത്ത ഒരു ശൈത്യകാലം കൂടി ജംഗിള്‍ക്യാമ്പില്‍ കഴിയാന്‍ തങ്ങളുടെ കുടുംബത്തിന് സാധിക്കില്ലെന്ന് അബൗസ് പറയുന്നു. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് നിയമം ലംഘിക്കാന്‍ താന്‍ തയ്യാറായതെന്നും അബൗസ് പറയുന്നു. സൗത്ത് ക്രോയ്ഡണിലെ ലൂണാര്‍ ഹൗസിലെത്തി റിപ്പോര്‍ട്ട് ചെയ്ത അബൗസിനെ വോക്ക്ഫീല്‍ഡിലെ മൈഗ്രന്റ് ഹോസ്റ്റലിലേക്ക് മാറ്റി. ഇന്റിരീയര്‍ ഡിസൈനറാണ് അബൗസ്.

എല്ലാ പാസ്സ്‌പോര്‍ട്ടുകളും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് ബ്രിട്ടനിലേക്ക് കടക്കുന്നതിനെ തടയുമെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. 2010 നും 2016 മാര്‍ച്ചിനും ഇടയില്‍ 107,000ത്തോളം ആളുകള്‍ യുകെയിലേക്ക് കടക്കുന്നതില്‍ നിന്ന് ബോര്‍ഡര്‍ ഫോഴ്‌സ് തടഞ്ഞതായി ഹോം ഓഫീസ് വക്താവ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates