1 GBP = 104.13

ലണ്ടന്‍ മലയാളിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ലോണ്‍ ;അയര്‍ക്കുന്നത്തെ ലേബര്‍ സൊസൈറ്റിക്കെതിരെ പരാതി

ലണ്ടന്‍ മലയാളിയുടെ പേരില്‍ ആള്‍മാറാട്ടം നടത്തി ലോണ്‍ ;അയര്‍ക്കുന്നത്തെ ലേബര്‍ സൊസൈറ്റിക്കെതിരെ പരാതി

വിദേശ മലയാളികളുടെ പേരില്‍ നാട്ടില്‍ പലവിധ തട്ടിപ്പുകളും നടക്കാറുണ്ട്.വ്യാജ റേഷന്‍ കാര്‍ഡും ഗ്യാസ് കണക്ഷനും മുതല്‍ ഉടമസ്ഥന്‍ അറിയാതെ സ്ഥലം വില്‍ക്കുന്നത് വരെയുള്ള നിരവധി തട്ടിപ്പുകളുടെ വാര്‍ത്തകള്‍ നാംകേട്ടിട്ടുണ്ട്. ഈ വക തട്ടിപ്പുകളുടെ നിരയിലേക്ക് കോട്ടയം ജില്ലയില്‍ നിന്നും മറ്റൊരു വാര്‍ത്ത കൂടി വരുന്നു.

ഇത്തവണ തട്ടിപ്പിന് ഇരയായത് ലണ്ടനില്‍ താമസിക്കുന്ന മലയാളി ദമ്പതികളാണ്.12 വര്‍ഷമായി ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ പേരിലാണ് ആള്‍ മാറാട്ടം നടത്തി ലോണ്‍ എടുത്തിരിക്കുന്നത്. അയര്‍ക്കുന്നത്തെതൊഴിലാളി സഹകരണ സംഘത്തില്‍ നിന്നാണ് ഇരുവരുടെയും പേരില്‍ ലോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.കാര്‍ഷികേതര വായ്പ എന്ന പേരില്‍ എടുത്തതിന് ശേഷം തവണകളായി തിരിച്ചടച്ചു വരികയായിരുന്നു. ഇതിനിടയില്‍ സെപ്റ്റംബര്‍ മാസം ലോണ്‍ തിരിച്ചടച്ച രസീത് പുറത്തായതോടെയാണ് തങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ഇരുവരും അറിയുന്നത്.

തങ്ങളോ നാട്ടിലുള്ള കുടുംബാംഗങ്ങളോ അറിയാതെ ഇത്തരത്തില്‍ വായ്പ സംഘടിപ്പിച്ച് തട്ടിപ്പ് നടത്തിയതിനെതിരെ സഹകരണ സംഘം ജില്ലാ രെജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതായി തട്ടിപ്പിന് വിധേയരായ ദമ്പതികള്‍ പറഞ്ഞു.ഇത്തരത്തില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് വിദേശ മലയാളികള്‍ ജാഗരൂകരായിരിക്കുവാനും ഇവര്‍ ഓര്‍മിപ്പിച്ചു.

v

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more