1 GBP = 103.87

നികുതി വെട്ടിപ്പ്: ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

നികുതി വെട്ടിപ്പ്: ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി

തിരുവനനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റർ ചെയ്‌തെന്ന കേസിൽ നടൻ ഫഹദ് ഫാസിൽ ക്രൈെംബ്രാഞ്ചിന് മുന്നിൽ ഹാജരായി. രാവിലെ പത്തുമണിയോടെ പൊലീസ് അസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഫഹദ് ഹാജരായത്. ഐ.ജിയും എസ്.പിയും അടങ്ങുന്ന സംഘമായിരിക്കും ചോദ്യം ചെയ്യുക.
നിലവിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഒരു കേസുമാത്രമാണ് ഫഹദിന്റെ പേരിലുള്ളത്. രണ്ട് തവണ ആഡംബര കാർ വാങ്ങി നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

ആലപ്പുഴ കോടതിയിൽ നിന്നും ഫഹദ് ഫാസിൽ നേരത്തെ വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം നേടിയിരുന്നു. അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർ‌ക്ക് മുന്നിൽ ഹാജരാവണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം അനുവദിച്ചത്.

നേരത്തെ തന്റെ വാഹനം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും താരത്തിന് നോട്ടീസ് നൽകിയിരുന്നു. ആഡംബര കാറുകൾ രജിസ്‌റ്റർ ചെയ്യുവാൻ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപ വരെ നികുതി നൽകേണ്ടി വരുമ്പോൾ പോണ്ടിച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നൽകിയാൽ മതി. ഈ അവസരം മുതലെടുത്താണ് ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്‌റ്റർ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വർഷത്തിനുള്ളിൽ കേരളാ രജിസ്‌ട്രേഷൻ സ്വീകരിക്കണമെന്നാണ് നിയമം.

എന്നാൽ ഇത് ലംഘിച്ച് ഫഹദ് ഫാസിൽ തന്റെ ബെൻസ് കാർ ഉപയോഗിക്കുന്നതായി സംസ്ഥാന പൊലീസ് മേധാവിയ്‌ക്കടക്കം പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more