സമൂഹമാധ്യമങ്ങളില്‍ ഗൂഢാലോചന വെബ്ബ്‌സൈറ്റുകള്‍ സജീവം, വ്യാജ ആരോഗ്യവാര്‍ത്തകള്‍ അപകടകരമായ രീതിയില്‍ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യപ്രവര്‍ത്തകര്‍


സമൂഹമാധ്യമങ്ങളില്‍ ഗൂഢാലോചന വെബ്ബ്‌സൈറ്റുകള്‍ സജീവം, വ്യാജ ആരോഗ്യവാര്‍ത്തകള്‍ അപകടകരമായ രീതിയില്‍ പ്രചരിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യപ്രവര്‍ത്തകര്‍

ഫേസ്ബുക്കും ട്വീറ്ററും പോലുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാജ ആരോഗ്യവാര്‍ത്തകളും മറ്റും പടച്ചുവിടുന്ന ഗൂഢാലോചനാ വെബ്ബ്‌സൈറ്റുകള്‍ സജീവമാണ് എന്ന് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായ ആരോഗ്യ അവസ്ഥകളെ കുറിച്ച് തെറ്റിദ്ധാരണാ ജനകമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഇത്തരം വെബ്ബ്‌സൈറ്റുകളെ കൂച്ചുവിലങ്ങിടാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തെളിവുകളെ അടിസ്ഥാനമാക്കി വിശ്വാസയോഗ്യമായ സ്ഥാപനങ്ങള്‍ നല്‍കുന്ന വാര്‍ത്തകളേയും വിവരങ്ങളേയുംക്കാള്‍ വളരെ വേഗത്തിലാണ് ഇത്തരം തട്ടിപ്പുകാര്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 2016 ല്‍ കാന്‍സറിനെ കുറിച്ച് ഫേസ്ബുക്കിലൂടെ ഏറ്റവും കൂടുതല്‍ ഷെയര്‍ചെയ്യപ്പെട്ട 20 വാര്‍ത്തകളില്‍ പകുതിയിലേറെയും വ്യാജവാര്‍ത്തകളായിരുന്നതായി ഡോക്ടര്‍മാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ വ്യാജ ആരോഗ്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും റോയല്‍ കോളജ് ഓഫ് ജിപിയുടെ തലവനും ആവശ്യപ്പെട്ടു. കാന്‍സര്‍ പോലെ മാരകമായ രോഗങ്ങളുടെ കാര്യത്തില്‍ ഇത്തരം ഗൂഢാലോചനകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഫേസ്ബുക്ക് ഒരു വാര്‍ത്താ സ്രോതസ്സായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം തെറ്റായ വാര്‍ത്തകളും ലേഖനങ്ങളും പ്രചരിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. റേയ്ചല്‍ ഓറിറ്റ് ആവശ്യപ്പെട്ടു.

സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാന്‍ ഉപയോഗിക്കുന്ന എച്ച്പിവി വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇതിന് തെളിവാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ച്പിവി എന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്നതിന്റെ ചുരുക്കെഴുത്താണ്. എന്നാല്‍ ഈ തലക്കെട്ടില്‍ ഫേസ്ബുക്കില്‍ ഷെയര്‍ചെയ്യപ്പെട്ട വാര്‍ത്തകള്‍ തെറ്റായവയായിരുന്നുവെന്ന് ഫാക്ട് ചെക്കിംഗ് വെബ്ബ്‌സൈറ്റായ സ്‌നോപ്‌സ് ഡോട്ട് കോം പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ ഹെല്‍ത്ത്എറ്റേണലി ഡോട്ട് കോം എന്ന വെബ്ബ്‌സൈറ്റില്‍ ഡാന്‍ഡ്‌ലിയോണ്‍ എന്ന പാഴ്ചച്ചെടിയുടെ വേര് കാന്‍സറിനെ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇല്ലാതാക്കുമെന്ന ഒരു വാര്‍ത്ത വന്നിരുന്നു. ഫേസ്ബുക്കില്‍ കാന്‍സര്‍ എന്ന വാക്കിന് പുറത്ത് ഏറ്റവും അധികം ഷെയര്‍ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു ഇത്. 1.4 മില്യണ്‍ പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്ത്. മില്യണ്‍ കണക്കിന് ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.

കാനഡയിലെ ഓന്റാരിയോയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡ്‌സോര്‍ റീജിയണല്‍ കാന്‍സറിലെ ഡോ. കരോളിന്‍ ഹാം നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. എന്നാല്‍ പഠനം നടത്തിയതായും എന്നാല്‍ അതിനെ സ്ഥിരീകരിക്കുന്ന രീതിയിലുള്ള ഫലങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് ഡോ. കരോലിന്‍ പറയുന്നത്. അനോന്യൂസ് എന്ന വെബ്ബ്‌സൈറ്റില്‍ കഞ്ചാവ് ഓയില്‍ ഉപയോഗിച്ച് 5000 പേരുടെ കാന്‍സര്‍ സുഖപ്പെടുത്തിയ വ്യക്തിയെ കുറിച്ചുള്ള വാര്‍ത്ത 58000 തവണയാണ് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെ റിയല്‍ ഫാര്‍മസി ഡോട്ട്‌കോം എന്ന വെബ്ബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കാന്‍സറിന് പിറകില്‍ ശരീരത്തിലെ അസിഡിറ്റിയാണ് എന്നാണ് പറഞ്ഞത്. ഇതിന് ഫേസ്ബുക്കുല്‍ 584,000 ഷെയറുകള്‍ ലഭിച്ചു. ന്യുസ് റെസ്‌ക്യൂ േേഡാട്ട്‌കോം എന്ന വെബ്ബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കാന്‍സര്‍ ഒരു അസുഖമല്ല ബിസിനസ്സ് ആണ് എന്ന വാര്‍ത്ത പങ്കുവച്ചത് 713,000ത്തോളം പേരാണ്.

സമൂഹമാധ്യമങ്ങളിലുടെ പങ്കുവെയ്ക്കപ്പെടുന്ന വാര്‍ത്തകളുടെ ആധികാരികാരികത സംബന്ധിച്ച് നിരവധി ആശങ്കകളാണ് അടുത്തിടെയായി ഉയര്‍ന്നത്. പല സംഘടനകളും തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായി വ്യാജവാര്‍ത്തകളും മറ്റും പടച്ചുവിടുന്നുവെന്നായിരുന്നു അരോപണം. യുഎസ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫേസ്ബുക്ക് വഴി മനഃപൂര്‍വ്വം തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ പങ്കുവെയ്ക്കപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഫേസ്ബുക്കിന് മേല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates