1 GBP = 103.92

ഓഖി ദുരന്തത്തിൽ സർവ്വതും നഷ്ടമായവർക്ക് കൈത്താങ്ങുമായി ഫാദർ വിൽ‌സൺ മേച്ചേരിലിന്റെ പ്രാർത്ഥനയും സഹായവുമാകുന്ന സംഗീതം…..

ഓഖി ദുരന്തത്തിൽ സർവ്വതും നഷ്ടമായവർക്ക് കൈത്താങ്ങുമായി ഫാദർ വിൽ‌സൺ മേച്ചേരിലിന്റെ  പ്രാർത്ഥനയും സഹായവുമാകുന്ന സംഗീതം…..

തോമസ്
മതവും ജാതിയും ഇല്ലാത്ത സംഗീതം. ഹിന്ദു ,മുസ്‌ലിം ,ക്രിസ്ത്യൻ പാട്ടുകൾ ഒരുപോലെ ആലപിച്ചു തന്റെ ശബ്ദ മാധുര്യം കൊണ്ടും നന്മയുടെ സന്ദേശം വഴിയും നമ്മളെ മതസാഹോദര്യത്തിൽ നമ്മെ വീണ്ടും ഒരുമിച്ചു കൂട്ടിയ ഫാദർ വിൽ‌സൺ മേച്ചേരിൽ അച്ചനെ മലയാളികൾ ആരും മറന്നു കാണാൻ ഇടയില്ല വീണ്ടും അച്ചൻ തന്റെ ശ്രുതിപ്പെട്ടി പാവങ്ങൾക്കായി തുറക്കാനുള്ള ശ്രമത്തിലാണ് ഓഖി ചുഴലിക്കാറ്റ് മൂലം കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ കാറ്റ് തകർത്ത കടലോരത്തിന്റെ കണ്ണീരൊപ്പാനുള്ള ശ്രമത്തിലാണ് അച്ചൻ ഇപ്പോൾ.കലകൾ സമൂഹത്തിനു വേണ്ടിയാണ് എന്ന് വിശ്വസിക്കുന്ന ഈ പുരോഹിതൻ തങ്ങളാൽ കഴിയുന്നത്ര ആ പാവങ്ങൾക്ക് നൽകുവാനും അത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്നുകൂടി കരുതിയാണ് പരസ്നേഹത്തിന്റെ ശ്രുതിപ്പെട്ടി തുറന്നു അങ്ങ് വിയന്നയിൽ സംഗീത നിശാ സംഘടിപ്പിക്കുന്നത്.

സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ചു പാടിയ ഒരു പാട്ടാണ് അധികം ആരും അറിയാതെ മങ്ങിപോകുമായിരുന്ന ഈ സംഗീത പ്രതിഭയെ സോഷ്യൽ മീഡിയയിലൂടെ ലോക മലയാളി സമൂഹം ഏറ്റെടുത്ത് ചുരുക്കം ദിവസങ്ങൾ കൊണ്ട് ദശലക്ഷ കണക്കിനാളുകൾ അച്ചന്റെ പാട്ടും സന്ദേശവും അവരുടെ ഹൃദയത്തിൽ ഏറ്റെടുത്തു കഴിഞ്ഞു എത്ര സൂഷ്മതയോടെ ആണ് അദ്ദേഹം അത് പാടിയത് എന്നത് തന്നെ ആണ് അത് വൈറൽ ആയതിനു പിന്നിലെ രഹസ്യം .ഇവിടെ ഓർക്കേണ്ട മറ്റൊരുകാര്യം ഉണ്ട് അച്ചന്റെ ദീർഘ നാളത്തെ സംഗീതസപര്യയുടെ ശക്തിയും സംഗീത പ്രതിഭയുടെ കൈയൊപ്പും വിശ്വാസത്തിന്റെ സുഗന്ധവും ഉണ്ട്.

സൈനികനായിരുന്ന ഇലഞ്ഞി മേച്ചേരി സേവിയർ ലില്ലികുട്ടി ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി യാണ് ഫാദർ വിൽ‌സൺ ജനിച്ചത് ചെറുപ്പത്തിൽ അമ്മവീട്ടിൽ നിന്നായിരുന്നു കുഞ്ഞു വിൽ‌സന്റെ പഠനം .പഠിച്ചു വലിയ മാർക്ക് വാങ്ങിയില്ലെങ്കിലും ദിവസവും അതിരാവിലെ പള്ളിയിൽ പോകണം എന്ന് വല്യമ്മച്ചയ്ക്കു നിർബന്ധമായിരുന്നു. പ്രാർത്ഥനാഗീതങ്ങളാണ് കുഞ്ഞു വിൽ‌സന്റെ ഹൃദയത്തിൽ സംഗീതത്തിന്റെ മുത്തുമാല കോർത്ത് നൽകിയത്.

വിൽ‌സൺ അച്ചൻ തന്റെ സംഗീത പഠനം ആരംഭിക്കുന്നത് ബാംഗ്ലൂർ സെമിനാരി പഠന കാലത്തു ആണ് ഇന്റർ കോളേജ് മീറ്റുകളിൽ കലാപ്രതിഭ ആയിരുന്ന ഫാദർ വിൽ‌സൺ തിരുവനതപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്ദ ബിരുദത്തിൽ ഒന്നാം റാങ്കോടെയാണ് പാസായത്. ചലച്ചിത്ര പിന്നണിഗായകൻ നജീം അർഷാദായിരുന്നു രണ്ടാമതെത്തിയത്

MCBS സഭയുടെ മാഗസിനുകളുടെ ചുമതലയായിരുന്നു അച്ചനായശേഷം ആദ്യമായി ഏറ്റെടുത്ത് നടത്തിയത് അതിനു ശേഷം സോബ്ബ് എന്ന അനാഥകുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പ്രസ്ഥാനത്തിന് രൂപം നൽകി , നിരവധി കുട്ടികൾക്ക് എന്നും കെടാവിളക്കായി അച്ചന്റെ ഈ പ്രസ്ഥാനം ഇപ്പോൾ തിരുവന്തപുരത്തു പ്രവർത്തിക്കുന്നു അതിനു ശേഷം സംഗീത സംവിധയകാൻ ജെറി അമൽദേവുമായ് കുറച്ചു പ്രൊജക്ടുകൾ ചെയ്തു . ഇപ്പോൾ ബിഥോവന്റെ നാട്ടിൽ ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റിയിൽ സംഗീതത്തിൽ ഉപരിപഠനം അതിനോടൊപ്പം അവിടെ ഒരു കൊച്ചു ദേവാലയത്തിൽ കൊച്ചച്ചനായും സേവനം അനുഷ്ഠിക്കുന്നു

ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിനോടൊപ്പം ചേർന്ന സംഗീത പരിപാടികൾ , ഗായകൻ ജി വേണുഗോപാലിനോടൊപ്പം UK യിൽ നടക്കാനിരിക്കുന്ന വേണു ഗീതം മെഗാ ഷോ തുടങ്ങി സംഗീതലോകത്തു ഇപ്പോഴും സജീവമാണ് ഫാദർ വിൽ‌സൺ

കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്കു തിരികെ എത്തിക്കാനാണ് അച്ചന്റെ ശ്രമം . അദ്ദേഹത്തിന്റെ സ്വരത്തിൽ ആ കടമ ശ്രുതിചേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more