1 GBP = 103.81

ഫാ. ടോണി പഴയകളം സി. എസ്. റ്റി. പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായി….

ഫാ. ടോണി പഴയകളം സി. എസ്. റ്റി. പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി നിയമിതനായി….

ഫാ. ബിജു ജോസഫ്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്ററായി ഫാ. ടോണി പഴയകളം സി. എസ്. റ്റി.യെ രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു. രൂപതയുടെ അജപാലന ശുശ്രൂഷകള്‍ ഏകോപി പ്പിക്കുന്ന ചുമതലയാണ് രൂപതാ കൂരിയാംഗവുമായ അദ്ദേഹത്തിനുള്ളത്. ചെറുപുഷ്പ സന്യാസ സഭാംഗമായ ഫാ. ടോണി ചങ്ങനാശേരി അതിരൂപതയിലെ കൈനടി ഇടവകാംഗമാണ്. 2001 ല്‍ പൗരോഹിത്യം സ്വീകരി ച്ച അദ്ദേഹം ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്വശാസ്ത്ര ത്തില്‍ ബിരുദാനന്തര ബിരുദവും, റോമില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയ ത്തില്‍ ലൈസെൻഷ്യേറ്റും, ഡബ്ലിൻ സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രീ-ഡോക്ടറല്‍ പഠനവും പൂര്‍ത്തിയാക്കി. ആലുവ ലിറ്റില്‍ ഫ്‌ലവര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആ3ഡ് റിലീജിയൻ ഡീൻ ഓഫ് സ്റ്റഡീസ്, ഡബ്ലിൻ സെന്റ് ക്രോസ് ഇടവകയില്‍ അഞ്ചു വര്‍ഷം അജപാലന ശുശ്രൂഷ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. ടോണി അറിയപ്പെടുന്ന വചനപ്രഘോഷകനും സംഘാടകനുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more