പ്രശസ്ത വചന പ്രഘോഷകനും ക്രിസ്തീയ സംഗീതജ്ഞനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം ക്ലിഫ്റ്റണ്‍ രൂപതാ കത്തോലിക്കാ സമൂഹത്തിന്റെ ധ്യാന സെന്ററുകളില്‍….


പ്രശസ്ത വചന പ്രഘോഷകനും ക്രിസ്തീയ സംഗീതജ്ഞനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം ക്ലിഫ്റ്റണ്‍ രൂപതാ കത്തോലിക്കാ സമൂഹത്തിന്റെ ധ്യാന സെന്ററുകളില്‍….

കേരള ക്രിസ്തീയ ഗാനശാഖക്ക് നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനും നമ്മുടെ വചന പ്രഘോഷകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം

1. ടോണ്ടനില്‍ ഡിസംബര്‍ പതിനേഴിന് രാവിലെ 9 മുതല്‍ രാത്രി 7 വരെ St. Michaels Church, Galmington, Taunton. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

2. ഗ്ലോസ്റ്ററില്‍ ഡിസംബര്‍ പതിനെട്ടിന് ഞായറാഴ്ച ഉച്ചക്ക് 1 മാണി മുതല്‍ രാത്രി 8 വരെ. St. Augustine’s Church, Matson. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

3. വെസ്റ്റണ്‍ സൂപ്പര്‍മേയറില്‍ ഡിസംബര്‍ 19 തിങ്കള്‍ രാവിലെ 10.30 മുതല്‍ രാത്രി 8 വരെ. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുവാന്‍ ഒരുക്കുന്ന ഈ കാലത്ത് ഈ മംഗള വാര്‍ത്താ കാലത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്നു പറഞ്ഞ മറിയം നമുക്ക് മാതൃകയാണ്. അവളെ പ്പോലെ വചനമാകുന്ന ദൈവത്തെ ലോകത്തിന് മുമ്പില്‍ ഏറ്റുപറയാനുള്ള കൃപ ഈ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ നമ്മള്‍ നേടിയെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ദൈവസന്നിധിയില്‍ ക്ഷണിക്കുന്നതായി ക്ലിഫ്റ്റണ്‍ രൂപതാ ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്ത്, ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത: ഫിലിപ്പ് കണ്ടോത്ത്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 214
Latest Updates