1 GBP = 103.12

എഴുത്തച്ഛൻ പുരസ്കാരം കെ.സച്ചിദാനന്ദന്; മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം

എഴുത്തച്ഛൻ പുരസ്കാരം കെ.സച്ചിദാനന്ദന്; മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്. ഒന്നര ലക്ഷം രൂപയായിരുന്ന അവാർഡ് തുക ഇത്തവണ മുതൽ അഞ്ച് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. തുകയ്ക്കൊപ്പം പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

കവി, വിവർത്തകൻ, നാടകകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സച്ചിദാനന്ദൻ. 1946 മേയ് 28നു തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ച സച്ചിദാനന്ദൻ തർജ്ജമകളടക്കം അന്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്‌മൂദ് ഡാർവിഷ്, യെഹൂദ അമിഷായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989,​ 1998,​ 2000,​ 2009,2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2010ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2012ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.

1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്‌ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പു മേധാവിയുമാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

എഴുത്തച്ഛനെഴുതുമ്പോൾ,​ സച്ചിദാനന്ദന്റെ കവിതകൾ,​ ദേശാടനം,​ ഇവനെക്കൂടി,​ കയറ്റം,​ സാക്ഷ്യങ്ങൾ,​ അപൂർണം, വിക്ക്,​ മറന്നു വച്ച വസ്തുക്കൾ,​ വീടുമാറ്റം,​ അഞ്ചു സൂര്യൻ,​ പീഡനകാലം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ്, പദ്മപ്രഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more