1 GBP = 103.12

എൻ എച്ച് എസ് എങ്ങനെ രക്ഷപ്പെടാൻ? ഹെൽത്ത് ടൂറിസത്തിന്റെ മറവിൽ കബളിപ്പിക്കപ്പെട്ടത് 200 മില്യൺ പൗണ്ടോളം….

എൻ എച്ച് എസ് എങ്ങനെ രക്ഷപ്പെടാൻ? ഹെൽത്ത് ടൂറിസത്തിന്റെ മറവിൽ കബളിപ്പിക്കപ്പെട്ടത് 200 മില്യൺ പൗണ്ടോളം….

ലണ്ടൻ: എൻ എച്ച് എസിന് ഫണ്ട് അനുവദിക്കുന്നില്ല എന്നതാണ് എൻ എച്ച് എസ് മേധാവികൾ ഉയർത്തുന്ന പ്രധാന ആരോപണം. എന്നാൽ കിട്ടുന്ന ഫണ്ട് എങ്ങനെയൊക്ക വിനിയോഗിക്കണം എന്ന കാര്യത്തിലെങ്കിലും മേധാവികൾ ശ്രദ്ധ ചെലുത്തണം. ഹെൽത്ത് ടൂറിസത്തിന്റെ മറവിൽ എൻ എച്ച് എസ് പാഴാക്കിയത് 200 മില്യൺ പൗണ്ടോളം. ഏകദേശം എണ്ണായിരത്തോളം പുതിയ നേഴ്സുമാരെ പുതുതായി നിയമിക്കാൻ കഴിയുമായിരുന്ന തുകയാണിത്. ഹെൽത്ത് ടൂറിസത്തിന്റെ മറവിൽ ഒരു മില്യണിലധികം ആളുകളാണ് അനധികൃതമായി സൗകര്യങ്ങൾ കൈപ്പറ്റിയത്.

ബ്രിട്ടീഷുകാർക്ക് യൂറോപ്പിലെവിടെയും ആരോഗ്യ പരിരക്ഷ നൽകുന്ന യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡാണ് വ്യാപകമായി ദുരുപയോഗം ചെയ്തത്. പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ സൺ നടത്തിയ അന്വേഷണത്തിൽ ഫേക്ക് എൻ എച്ച് എസ് നമ്പറുകൾ ഉപയോഗിച്ച് ആരുടെ പേരിൽ വേണമെങ്കിലും ഇൻഷുറൻസ് കാർഡ് എടുക്കാമെന്നാണ്. സൺ റിപ്പോർട്ടർമാർ തെരേസാ മേയുടെയും, കോർബിന്റെയും എന്തിനേറെ ഡൊണാൾഡ് ട്രംപിന്റെ വരെ യൂറോപ്യൻ ഇൻഷുറൻസ് കാർഡ് കൈക്കലാക്കി. എൻ എച്ച് എസ് തന്നെ നൽകുന്ന ഈ കാർഡ് വ്യക്തമായ അന്വേഷണങ്ങളോ ഒന്നും നടത്താതെയാണ് നൽകുന്നതെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. ഇതനുസരിച്ച് ബ്രിട്ടനിൽ താമസമല്ലാത്തവർക്ക് പോലും കാർഡ് കരസ്ഥമാക്കി യൂറോപ്യൻ യൂണിയനിലെ ആശുപത്രികളിൽ ചികിത്സ നേടാൻ കഴിയും. ഇതിനുള്ള ചിലവ് വഹിക്കുന്നത് എൻ എച്ച് എസും. കഴിഞ്ഞ അഞ്ച് വര്ഷത്തിടക്ക് ഏകദേശം 145 മില്യൺ പൗണ്ടാണ് വിവിധ യൂറോപ്യൻ യൂണിയൻ ആശുപത്രികൾ ചികിത്സായിനത്തിൽ കൈപ്പറ്റിയത്.

കഴിഞ്ഞ ഒരു ദശകത്തിനിടക്ക് കണക്കുകൾ പ്രകാരം 57 മില്യൺ ഇൻഷുറൻസ് കാർഡുകളാണ് എൻ എച്ച് എസ് നൽകിയത്. ഒരു കാർഡ് നൽകുന്നതിന് എൻ എച്ച് എസിന് നഷ്ടമാകുന്നത് 20പൗണ്ടാണ്. അതേസമയം ന്യൂകാസ്റ്റിലിലെ എൻ എച്ച് എസ് ബിസിനെസ്സ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത് ഒരു അഡ്രസ്സിൽ ഇരുപതിലധികം ഇൻഷുറൻസ് കാർഡുകൾ വരെ അദ്ദേഹം ഇഷ്യൂ ചെയ്തിട്ടുണ്ടെന്നാണ്. സംശയം തോന്നി പരാതി പറഞ്ഞ മേലുദ്യോഗസ്ഥന്റെ മറുപടി, അന്വേഷണങ്ങൾ നടത്തി സമയം കളയണ്ട എന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more