1 GBP = 104.05

ബ്രിട്ടനെതിരെ യൂറോപ്യൻ യൂണിയൻ അടുത്ത ബോംബിന് തിരി കൊളുത്തി; ബ്രിട്ടനിൽ നിർമ്മിക്കുന്ന വാഹന സ്പെയർ പാർട്ടുകൾ ഉപയോഗിച്ചാൽ ഫ്രീ ട്രേഡ് സംവിധാനങ്ങൾ ലഭ്യമാകില്ലെന്ന് മുന്നറിയിപ്പ്

ബ്രിട്ടനെതിരെ യൂറോപ്യൻ യൂണിയൻ അടുത്ത ബോംബിന് തിരി കൊളുത്തി; ബ്രിട്ടനിൽ നിർമ്മിക്കുന്ന വാഹന സ്പെയർ പാർട്ടുകൾ ഉപയോഗിച്ചാൽ ഫ്രീ ട്രേഡ് സംവിധാനങ്ങൾ ലഭ്യമാകില്ലെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ബ്രെക്സിറ്റ്‌ റഫറണ്ടത്തിന് ശേഷം ബ്രിട്ടനെതിരെ കടുത്ത നടപടികളാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കൈക്കൊള്ളുന്നത്. ബ്രിട്ടനെ പരമാവധി യൂറോപ്യൻ യൂണിയനിൽ നിലനിറുത്താനുള്ള അവസാന വട്ട ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് അംഗ രാജ്യങ്ങൾ കടുത്ത നടപടികളിലേക്ക് മുതിരുന്നത്. ഡച്ച് സർക്കാരാണ് ബ്രിട്ടനെ വലയ്ക്കുന്ന പുതിയ നടപടിക്ക് തിരി കൊളുത്തിയത്. വാഹന നിർമ്മാണ മേഖലയെ അപ്പാടെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ബോംബാണ് ഡച്ച് സർക്കാർ പൊട്ടിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ നിർമ്മിക്കുന്ന സ്പെയർ പാർട്ടുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാഹനങ്ങൾ ഫ്രീ ട്രേഡ് വഴി കയറ്റിയയക്കാൻ കഴിയില്ലെന്ന് എക്സ്പോർട്ടർമാർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞതായാണ് വിവരം. ബ്രെക്സിറ്റിന് ശേഷം യുകെയെ “മിനിമം പ്രൊഡക്ഷൻ ഇൻ യൂറോപ്യൻ യൂണിയൻ” എന്ന തലത്തിൽ കണക്ക് കൂട്ടുവാൻ സാധിക്കില്ല എന്നതാണ് അധികൃതർ ചൂണ്ടികാണിക്കുന്നത്. ഫ്രീ ട്രേഡ് വഴി കയറ്റിയയക്കുന്ന വാഹനങ്ങളുടെ നിശ്ചിത ശതമാനം നിർമ്മാണവും യൂറോപ്യൻ യൂണിയനിൽ തന്നെ നിർമ്മിക്കുന്ന ഉപകരണങ്ങൾ കൊണ്ടാകണമെന്ന് നിർബന്ധമുണ്ട്. ഇത് സാധാരണ നിലയിൽ 55 ശതമാനം എന്നാണ് കണക്ക്. അങ്ങനെയാണെങ്കിൽ ബ്രിട്ടനിലെ വാഹന നിർമ്മാണ മേഖലയിൽ കാര്യമായ പ്രത്യാഖ്യാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു.

ബ്രിട്ടനിലേക്ക് തന്നെ കയറ്റിയയക്കുന്ന വാഹനങ്ങൾക്ക് താരതമ്യേന വിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നും കണക്ക് കൂട്ടുന്നു. പ്രത്യേകിച്ച് ജർമ്മൻ വാഹനങ്ങൾക്ക് കൂടുതലും സ്പെയർ പാർട്ടുകൾ ബ്രിട്ടനിൽ നിർമ്മിക്കുന്നവയാണ്. അതേസമയം ഇത്തരം നിയമങ്ങൾ യൂറോപ്യൻ യൂണിയൻ കൂടുതൽ അംഗ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ തിരിച്ചടി യൂറോപ്യൻ യൂണിയന് തന്നെയാകുമെന്നും കരുതുന്നവർ ചുരുക്കമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more