1 GBP = 104.21

ബ്രക്‌സിറ്റിന് ശേഷം കുടിയേറ്റ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്, കസ്റ്റഡിയിലാകുന്ന ഇയു പൗരന്‍മാരുടെ എണ്ണം മൂന്നിലൊന്ന് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ബ്രക്‌സിറ്റിന് ശേഷം കുടിയേറ്റ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്, കസ്റ്റഡിയിലാകുന്ന ഇയു പൗരന്‍മാരുടെ എണ്ണം മൂന്നിലൊന്ന് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം കുടിയേറ്റനിയമങ്ങളുടെ ലംഘനം മൂന്നിലൊന്നായി വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകളിലാണ് ഇത് ഉള്ളത്. ഹിതപരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുക്കുന്ന ഇയു പൗരന്‍മാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഹോം ഓഫീസ് വ്യക്തമാക്കുന്നു. 2016 ല്‍ 3,699 ഇയു പൗരന്‍മാരെയാണ് തടവിലാക്കിയത്. 2015 ല്‍ ഇത് വെറും ആയിരം ആയിരുന്നു.

ഈവര്‍ഷവും ഈ കണക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താനാണ് സാധ്യത. ഈ വര്‍ഷത്തെ ആദ്യപാദകണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ തടവിലാക്കപ്പെട്ട ഇയുപൗരന്‍മാരുടെ എണ്ണത്തില്‍ 19 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കണ്‍സര്‍വേറ്റീവുകള്‍ 2010 ല്‍ അധികാരത്തിലെത്തിയ ശേഷം തടവിലാക്കപ്പെടുന്ന ഇയുപൗരന്‍മാരുടെ എണ്ണത്തില്‍ ആറിരട്ടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാര്‍ലമെന്റിലെ ചോദ്യത്തിന് ഉത്തരമായി ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡണ്‍ ലൂയിസാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. യുകെയ്ക്ക് പുറത്ത് നിന്ന് എത്തുന്നവരുടെ ജീവിതം നരകതുല്യമാക്കുകയാണ് ടോറികളുടെ ഉദ്ദേശമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് എഡ് ഡേവി കുറ്റപ്പെടുത്തി. ഇത് സംസ്‌കാരമുള്ള ഒരു ഗവണ്‍മെന്റിന് യോജിച്ച പ്രവൃത്തിയല്ലെന്നും ഇയുവുമായുള്ള വിലപേശല്‍ ചര്‍ച്ചകളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ ഇയുപൗരന്‍മാരെ നാട് കടത്തുന്നതിനുള്ള ഒരു കാരണം അവര്‍ റോഡുവക്കുകളില്‍ ഉറങ്ങുന്നു എന്നതാണ്. ഇവര്‍ ഒരു തരത്തിലുള്ള കുറ്റകൃത്യത്തില്‍ പങ്കാളികള്‍ ആയില്ലെങ്കിലും പൊതുജനങ്ങള്‍ക്ക് ശല്യമായില്ലെങ്കിലും നിസാര കാരണത്തിന്റെ പേരില്‍ പുറത്താക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ നൂറോളം വരുന്ന ഇയുപൗരന്‍മാരോട് എത്രയും വേഗം നാട് വിടണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്ന വിശദീകരണവുമായി ഹോം ഓഫീസ് രംഗത്ത് എത്തി. ഇവര്‍ രാജ്യം വിടേണ്ടതില്ലെന്നും ഹോം ഓഫീസ് വക്താവ് വ്യക്തമാക്കി. തെറ്റ് എങ്ങനെ സംഭവിച്ചു എന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുകെ വീസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒപ്പുവച്ച കത്താണ് നൂറോളം ഇയു പൗരന്‍മാര്‍ക്ക് ലഭിച്ചത്. 1999 ലെ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ആക്ടിലെ സെക്ഷന്‍ പത്ത് അനുസരിച്ചാണ് ഇവരോട് നാട് വിടാന്‍ നിര്‍ദ്ദേശിക്കുന്നതെന്നും കത്തിലുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more