1 GBP = 104.08

ബ്രെ​ക്​​സി​റ്റ് ​ബി​ൽ: ബ്രിട്ടന് യൂറോപ്യൻ യൂണിയന്റെ അന്ത്യശാസനം

ബ്രെ​ക്​​സി​റ്റ് ​ബി​ൽ: ബ്രിട്ടന് യൂറോപ്യൻ യൂണിയന്റെ അന്ത്യശാസനം

ബ്ര​സ​ൽ​സ്​: ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ബ്രി​ട്ട​ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ന്ത്യ​ശാ​സ​നം. ​ര​ണ്ടാ​ഴ്​​ച​ക്ക​കം ബ്രെ​ക്​​സി​റ്റ്​ ബി​ല്ലി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ​വ്യാ​പാ​ര ച​ർ​ച്ച​ക​ൾ ഇൗ​വ​ർ​ഷം ന​ട​ക്കി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ​സ്​ ചീ​ഫ്​ നെ​ഗോ​ഷ്യേ​റ്റ​ർ മൈ​ക്കി​ൾ ബേ​ണി​യ​ർ വ്യ​ക്ത​മാ​ക്കി.

ഐറിഷ് അ​തി​ർ​ത്തി, പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശം, ബ്രെ​ക്​​സി​റ്റ്​ ബി​ല്ല്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ബ്രെ​ക്​​സി​റ്റ്​ സെ​ക്ര​ട്ട​റി ഡേ​വി​ഡ്​ ഡേ​വി​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടി​യാ​ലോ​ച​ന​യി​​ലൂ​ടെ ബ്രെ​ക്​​സി​റ്റ്​ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ഡേ​വി​ഡ്​ ഡേ​വി​സ്​ പ​റ​ഞ്ഞു.

ബ്രി​ട്ട​ൻ ഇ.​യു വി​ട്ടു​േ​പാ​കു​േ​മ്പാ​ൾ ന​ൽ​കു​ന്ന തു​ക​യെ സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്നും ബേ​ണി​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ​ അതേ സമയം ടോറി എം പിമാരിൽ നിന്ന് ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. ഇയു ഡിമാന്റുകൾ അതേപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. പ്രധാനമന്ത്രി തെരേസാ മേയും ഇയു ഡിമാന്റുകൾ അംഗീകരിക്കില്ലെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more