1 GBP = 103.12

ഇനിയും തിരിച്ച് വരാം….ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേക്ക് സ്വാഗതം ചെയ്ത് ഇ യു പ്രസിഡന്റുമാർ

ഇനിയും തിരിച്ച് വരാം….ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേക്ക് സ്വാഗതം ചെയ്ത് ഇ യു പ്രസിഡന്റുമാർ

ബ്രസ്സൽസ്: ബ്രെക്സിറ്റ്‌ നടപടിക്രമങ്ങൾ പുരോഗമിക്കവേ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിലേക്ക് തിരിച്ച് വിളിച്ച് യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമാർ. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡണ്ട് ഡൊണാൾഡ് ടാസ്‌കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ ജീൻ ക്‌ളൗഡ്‌ ജങ്കാറും സംസാരിച്ചത്. സമയം അതിക്രമിച്ചെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ മനസ്സ് മാറ്റാമെന്നാണ് ഡൊണാൾഡ് ടാസ്ക് പറഞ്ഞത്. ഡൊണാൾഡ് ടാസ്കിനെ പിന്താങ്ങി ജങ്കാറും ബ്രിട്ടനെ ഇയുവിലേക്ക് സ്വാഗതം ചെയ്തു.

റിമൈനേഴ്സിന് മുന്നിൽ രണ്ടാമതൊരു റഫറണ്ടത്തിന്റെ സാധ്യതകൾ തുറന്ന് കൊണ്ടാണ് ഇയു നേതാക്കൾ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. നേരത്തേ യുകിപ് നേതാവ് നൈജിൽ ഫരാഗും രണ്ടാമതൊരു റഫറണ്ടത്തിന്റെ ആവശ്യകത മുന്നോട്ട് വച്ചിരുന്നു. പിന്നീടത് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് ഇയു നിർദ്ദേശങ്ങൾ നിരാകരിച്ചു. നിലവിലെ രീതിയനുസരിച്ച് ബ്രെക്സിറ്റുമായി മുന്നോട്ട് പോകുമെന്ന് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

ടോറി എം പി ബെർണാഡ് ജെങ്കിൻ റെഫറണ്ടത്തിലൂടെ ബ്രിട്ടീഷ് ജനത രേഖപ്പെടുത്തിയ അഭിപ്രായം എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. എന്തായാലും ഇയു നേതാക്കളുടെ ഓഫർ റിമൈൻ ക്യാംപിൽ ഉണർവ് വരുത്തിയിട്ടുണ്ട്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more