1 GBP = 103.61
breaking news

ബ്രെക്സിറ്റിന് മുമ്പ് പെർമനന്റ് റെസിഡൻസി സമയപരിധി നഷ്ടപ്പെട്ട യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അനുമതി

ബ്രെക്സിറ്റിന് മുമ്പ് പെർമനന്റ് റെസിഡൻസി സമയപരിധി നഷ്ടപ്പെട്ട യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് യുകെയിൽ തുടരാൻ അനുമതി

ബ്രെക്‌സിറ്റിന് മുമ്പ് യുകെയിൽ ഉണ്ടായിരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങളിൽ ഹോം ഓഫീസ് കാര്യമായ യു-ടേൺ വരുത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള സ്ഥിര താമസ കാർഡുകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നഷ്‌ടപ്പെട്ടവർക്ക് രാജ്യത്ത് തുടരാൻ അനുമതി നൽകി.

അതേസമയം, കേയ്‌സ് വർക്കർമാർക്കുള്ള മാർഗ്ഗനിർദ്ദേശത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് പ്രചാരകർ പറയുന്നു. പ്രമുഖ ദേശീയ മാധ്യമമായ ഗാർഡിയൻ ഹൈലൈറ്റ് ചെയ്‌ത വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഒരു പരമ്പരയെ തുടർന്നാണ് ഈ മാറ്റം.

യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബ്രെക്‌സിറ്റിന് മുമ്പ് ഇയുവിൽ താമസിക്കുന്ന ബ്രിട്ടീഷുകാർക്കും ബ്രെക്‌സിറ്റ് പിൻവലിക്കൽ കരാർ പ്രകാരം തങ്ങൾ താമസിച്ചിരുന്ന രാജ്യത്ത് തുടരാനുള്ള ആജീവനാന്ത അവകാശമുണ്ട്.

രാജ്യത്തെ ഏകദേശം 6 ദശലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരെ നിലനിറുത്തിന്നതിനായി സർക്കാർ ഇയു സെറ്റിൽമെന്റ് സ്കീം ആരംഭിച്ചിരുന്നു. 2021 ജൂണിൽ സ്കീം അവസാനിപ്പിച്ചു, എന്നാൽ വൈകിയ അപേക്ഷകൾ ന്യായമായ കാരണങ്ങളാൽ പരിഗണിച്ചിരുന്നെങ്കിലും, കഴിഞ്ഞ ഓഗസ്റ്റിൽ ഹോം ഓഫീസിൽ പ്രശ്നങ്ങൾ ഉടലെടുത്തു. നിയമങ്ങൾ സെറ്റിൽമെന്റ് സ്കീമിൽ വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കാതെയായി. തുടർന്നായിരുന്നു പ്രചാരകർ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more