ബ്രിട്ടന്‍ ഇയുവിട്ടാലും ഇയു പൗരത്വം തുടരാനാകുമോ, പുതിയ അസോസിയേറ്റ് സിറ്റിസണ്‍ഷിപ്പ് പദ്ധതി ഇയു പരിഗണനയില്‍


ബ്രിട്ടന്‍ ഇയുവിട്ടാലും ഇയു പൗരത്വം തുടരാനാകുമോ, പുതിയ അസോസിയേറ്റ് സിറ്റിസണ്‍ഷിപ്പ് പദ്ധതി ഇയു പരിഗണനയില്‍

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടന്‍ ഇയുവിട്ടാലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇയു പൗരത്വം തുടരാന്‍ സാധിക്കുന്ന അസോസിയേറ്റ് സിറ്റിസണ്‍ഷിപ്പ് പദ്ധതി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇയു പൗരത്വവും അവയുമായി ബന്ധപ്പെട്ട ആനൂകൂല്യങ്ങളും ബ്രിട്ടന്‍ ഇയുവിട്ടതിന് ശേഷവും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് ഇത്.

പാര്‍ലമെന്ററി കമ്മറ്റിയ്ക്ക് മുന്‍പാകെ വച്ച ഈ നിര്‍ദ്ദേശം ഇപ്പോള്‍ ഭേദഗതിയായി കമ്മറ്റി പരിഗണിക്കുകയാണ്. മുന്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്വമേധയാ ഇയു പൗരത്വം സംരക്ഷിക്കാനുള്ള അവകാശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അസോസിയേറ്റ് പൗരന്‍മാര്‍ക്ക് ഇയുരാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ വോട്ട് ചെയ്യാനും സാധിക്കും. ഇവര്‍ തുടര്‍ന്നും ബ്രസ്സല്‍സ്സിനെ പ്രതിനിധീകരിക്കുമെന്ന് സാരം.

വിവിധ ഇയുരാജ്യങ്ങളില്‍ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന നിരവധി ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഈ ഭേദഗതി ആശ്വാസമാകുമെന്നാണ് കരുതുന്നത്. ലക്‌സംബര്‍ഗ്ഗില്‍ നിന്നുള്ള ലിബറല്‍ എംഇപിയായ ചാള്‍സ് ഗോറെന്‍സ് ആണ് 882-ാം ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ ഇത് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ കോണ്‍സ്റ്റിറ്റിയൂഷണല്‍ അഫയേഴ്‌സ് കമ്മറ്റിയുടെ പരിഗണനയിലാണ്. എന്നാല്‍ പുതിയ ഭേദഗതിയ്ക്ക് എതിരേ പ്രതിഷേധവുമായി ബ്രക്‌സിറ്റ് അനൂകൂലികള്‍ രംഗത്ത് എത്തിയിട്ടുണ്ട്

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 469