1 GBP = 103.89

ഇത്തിഹാദ് യുകെയിൽ നിന്നുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസുകൾ വെട്ടിക്കുറച്ചു; ഇന്ത്യയിലേക്ക് നൽകിയിരുന്ന അലവൻസ് 46 കിലോയിൽ നിന്ന് 30കിലോ മാത്രമാക്കി

ഇത്തിഹാദ് യുകെയിൽ നിന്നുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസുകൾ വെട്ടിക്കുറച്ചു; ഇന്ത്യയിലേക്ക് നൽകിയിരുന്ന അലവൻസ് 46 കിലോയിൽ നിന്ന് 30കിലോ മാത്രമാക്കി

ലണ്ടൻ: ഗൾഫ് എയർലൈനുകളിൽ പ്രമുഖനായ ഇത്തിഹാദ് എയർലൈൻസ് ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസുകൾ വെട്ടിക്കുറച്ചു. ഏറ്റവുമധികം കുറവ് വരുത്തിയിട്ടുള്ളത് ആഫ്രിക്കയിലേക്കുള്ള യാത്രക്കാർക്കാണ്, പ്രേത്യേകിച്ച് ജോഹ്‌നാസ് ബെർഗ്, നെയ്‌റോബി, ലാഗോസ്. ഏകദേശം പകുതിയോളം ബാഗേജ് അലവൻസാണ് ഇവിടങ്ങളിലേക്ക് വെട്ടിക്കുറച്ചത്. ഇതുവരെ 46 കിലോ കൊണ്ട് പോകാമായിരുന്നിടത്ത് 23 കിലോ മാത്രമേ അനുവദനീയമായിട്ടുള്ളൂ. ഹീത്രൂവിൽ നിന്നോ മാഞ്ചെസ്റ്ററിൽ നിന്നുള്ള റിട്ടേൺ ഫ്ലൈറ്റ് യാത്രക്കാരന് അനുവദനീയമായ അലവൻസ് 23 കിലോക്ക് പുറമേ മറ്റൊരു 23 കിലോ ബാഗേജ് അധികമായി കൊണ്ട് പോകണമെങ്കിൽ £904 നൽകേണ്ടി വരും. ഇത് എയർപോർട്ടിലാണ് അടക്കുന്നതെങ്കിൽ 25 ശതമാനം അധികം പൈസ കൂടി നൽകേണ്ടി വരും.

അതേസമയം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ് തുടങ്ങിയിടങ്ങളിലേക്ക് ടിക്കെറ്റ് എടുക്കുന്ന ഒരാൾക്ക് നേരത്തെ ബാഗേജ് അലവൻസ് 46 കിലോയുണ്ടായിരുന്നെങ്കിൽ ഇപ്പോളത് 30 കിലോയാക്കി ചുരുക്കി. പക്ഷെ ഫ്ളക്സ് ടിക്കെറ്റ് എടുക്കുന്നവർക്ക് 35 കിലോ വരെ അനുവദനീയമാണ്. ഫസ്റ്റ് ക്‌ളാസ്, ബിസിനസ് ക്‌ളാസ് യാത്രക്കാർക്ക് ഉണ്ടായിരുന്ന അലവൻസുകളും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്, ബിസിനെസ്സ് ക്ലാസ് യാത്രക്കാർക്ക് ഉണ്ടായിരുന്ന 64 കിലോ അലവൻസ് 50കിലോ (ഫസ്റ്റ്) 40കിലോ (ബിസിനെസ്സ് ) എന്നിങ്ങനെയായി ചുരുക്കിയിട്ടുണ്ട്.

എ 380 എയർബസിലെ അപ്പർ ഡക്ക് യാത്രക്കാർക്ക് ഉള്ള 128 കിലോ ബാഗേജ് അലവൻസ് അതേപടി തുടരും. എത്തിഹാദ് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളാണ് പുതിയ നടപടികൾക്ക് തുടക്കമെന്ന് കരുതുന്നു. നേരത്തേ കുറഞ്ഞ ലാഭം ഉണ്ടാക്കുന്ന എയർലൈൻ കമ്പനികളിൽ നിക്ഷേപം നടത്തിയതാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതെന്ന് അധികൃതർ പറയുന്നു. അലൈറ്റാലിയ, എയർ ബെർലിൻ തുടങ്ങിയ കമ്പനികളിൽ വൻ തോതിൽ ഇത്തിഹാദ് നിക്ഷേപം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more